
പി.പി ചെറിയാൻ
കാലിഫോർണിയ: വെസ്റ്റ് ആഡംസിലെ ഒരു റസ്റ്ററണ്ടിൽ ഒക്ടോബർ 15 ശനിയാഴ്ച രാവിലെ നടന്ന വെടിവെയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെടുകയും, പന്ത്രണ്ടു പേർക്കു പരുക്കേൽക്കുകയും ചെയ്തു.
ജന്മദിനാഘോഷങ്ങൾ നടക്കുന്നതിനെയുണ്ടായ വാക്കു തർക്കത്തെ തുടർന്നാണ് വെടിവെയ്പ്പു നടന്നതെന്നു ലോസ് ആഞ്ചൽസ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പീറ്റർ വിറ്റീംങ്ങ് പറഞ്ഞു
പ്രതികളെന്നു സംശയിക്കുന്ന ഒരു പുരുഷനെയും സ്ത്രീയെയും ഇതിനകം ചോദ്യം ചെയ്യുന്നതിനു കസ്റ്റഡിയിലെടുത്ത മൂന്നു പേരും കൂടി പിടികൂടാനുണ്ടെന്നു പൊലീസും അറിയിച്ചു. ജമൈക്കൻ റസ്റ്ററണ്ടിൽ ജന്മദിനപാർട്ടിയിൽ അൻപതിലധികം പേർ പങ്കെടുത്തിരുന്നു. വാക്ക് തർക്കത്തിനിട െപുറത്തു പോയി തിരിച്ചു വന്ന പുരുഷനും സ്ത്രീയുമാണ് റസ്റ്ററണ്ടിൽ കൂടിയിരുന്നവർക്കു നേരെ വെടിയുതിർത്തത്. തിരിച്ചും വെടിവെയ്പ്പുണ്ടായി.
പൊലീസ് സ്ഥലത്തെത്തുമ്പോൾ മൂന്നു പേരെ രക്തം വാർന്ന് മരിച്ച നിലയിലും മറ്റുള്ളവരെ പരുക്കേറ്റ നിലയിലുമാണ് കണ്ടെത്തിയത്. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായി തുടരുന്നു. ലോസ് ആഞ്ചൽസ് മേയർ എറിക്ക് ഗാർസെറ്റി സെൻലസ് ഗൺവയലൻസ് എന്നാണിതിനെ വിശേഷിപ്പിച്ചത്.