ഡബ്ലിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍, അയര്‍ലണ്ട് പ്രോവിന്‍സിന്റെ ‘നൃത്താഞ്ജലി & കലോത്സവം 2015’ ന്റെ ഉത്ഘാടനം ഡബ്ലിന്‍ ലോര്‍ഡ് മേയര്‍ ക്രിയോണ നി ഡാല നാളെ (ശനി) രാവിലെ 9.50 ന് നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്യും. ഉത്ഘാടനത്തിനു ശേഷം രണ്ടു ദിവസങ്ങളിലായി ഗ്രിഫിത്ത് അവന്യുവിലുള്ള ‘Scoil Mhuire National Boys School’ വേദിയില്‍ താഴെ പറയുന്ന ക്രമത്തില്‍ മത്സരങ്ങള്‍ അരങ്ങേറും.
ഒക്ടോബര്‍ 31 ശനി
ഭരതനാട്യം [സീനിയര്‍]
ഭരതനാട്യം [ജൂനിയര്‍]
കുച്ചിപ്പുടി [സീനിയര്‍ ]
മോഹിനിയാട്ടം [ജൂനിയര്‍ ]
നാടോടി നൃത്തം [ജൂനിയര്‍]
മോഹിനിയാട്ടം [സീനിയര്‍ ]
സിനിമാറ്റിക്ക് ഡാന്‍സ് [സബ് ജൂനിയര്‍ ]
സിനിമാറ്റിക്ക് ഡാന്‍സ് [ജൂനിയര്‍ ]
നാടോടി നൃത്തം [സീനിയര്‍]
ഗ്രൂപ്പ് ഡാന്‍സ് [സബ് ജൂനിയര്‍ ]
സിനിമാറ്റിക്ക് ഗ്രൂപ്പ് ഡാന്‍സ്.[ജൂനിയര്‍ ]
നവംബര്‍ 1ഞായര്‍
കളറിംഗ് [സബ് ജൂനിയര്‍ , ജൂനിയര്‍ ]
പെന്‍സില്‍ ഡ്രോയിംഗ് [സീനിയര്‍ ]
പെയിന്റിംഗ് [സീനിയര്‍ ]
പെന്‍സില്‍ ഡ്രോയിംഗ് [ജൂനിയര്‍]
ആക്ഷന്‍ സോങ് [സബ് ജൂനിയര്‍]
കഥ പറച്ചില്‍ [സബ് ജൂനിയര്‍ ]
ഇംഗ്ലീഷ് പ്രസംഗം [ജൂനിയര്‍ ,സീനിയര്‍ ]
മലയാളം പ്രസംഗം [ജൂനിയര്‍]
കവിതാ പാരായണം [ജൂനിയര്‍,സീനിയര്‍]
ഇന്‌സ്ട്രമെന്റല്‍ [സബ് ജൂനിയര്‍,ജൂനിയര്‍ , സീനിയര്‍ ]
കരോക്കെ ഗാനം [സബ് ജൂനിയര്‍,ജൂനിയര്‍ , സീനിയര്‍ ]
മോണോ ആക്ട് [സീനിയര്‍]
ദേശീയ ഗാനം [ജൂനിയര്‍]
ഫാന്‍സി ഡ്രസ്സ് [സബ് ജൂനിയര്‍,ജൂനിയര്‍ , സീനിയര്‍]
രാവിലെ 9 മണി മുതല്‍ മത്സരാര്‍ഥികള്‍ക്ക് ചെസ്റ്റ് നമ്പറുകള്‍ വിതരണം ചെയ്ത് തുടങ്ങും.
പ്രവാസി ഇന്ത്യകാര്‍ക്ക് സ്വന്തം കലയെയും സംസ്‌കാരത്തെയും, തങ്ങള്‍ വളര്‍ന്നു വന്ന കാലഘട്ടത്തെയും ഓര്‍മിക്കുവാനും തങ്ങളുടെ പുതു തലമുറയെ വളര്‍ന്നു വന്ന നാടിന്റെ സാംസ്‌കാരിക പൈതൃക സമ്പത്ത് പഠിപ്പിക്കുവാനും അത് പ്രദര്‍ശിപ്പിക്കുവാനും ഒരു വേദിയാണ് ഡബ്ല്യു.എം.സി അയര്‍ലണ്ട് പ്രോവിന്‍സ് ഒരുക്കുന്നത്. ഈ കലാമേള ആസ്വദിക്കുവാനും ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാനും എല്ലാവരോടു അഭ്യര്‍ത്ഥിക്കുന്നു.