സ്വന്തം ലേഖകൻ
ദമ്മാം: മൂന്ന് വർഷത്തോളമായി ഹൗസ് ഡ്രൈവറായി സൗദിയിൽ ജോലി ചെയ്തിരുന്ന കണ്ണൂർ ചാലിൽ സ്വദേശി രാധാകൃഷ്ണൻ (55) ദമ്മാമിൽ ഹൃദയാഘാധത്തെ തുടർന്ന് മരണപ്പെട്ടു. പതിവ് സമയത്ത് രാധാകൃഷ്ണൻ ഉണരാത്തതിനാൽ സ്പോൺസർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും മെഡിക്കൽ സംഘവും താമസസ്ഥലത്തെത്തിയാണ് മരണം സ്ഥിരീകരിച്ചത്. ഭാര്യയും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബത്തിൻറെ ഏക ആശ്രയമായിരുന്നു രാധാകൃഷ്ണൻ. ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബിജു ചക്കരക്കല്ലിൻറെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ കമ്മിറ്റി രേഖകൾ ശെരിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക