കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ വാഹനമിടിച്ച് മരിച്ചു

ഷാര്‍ജ:മലയാളി സുരക്ഷാ ജീവനക്കാരന്‍ ജോലി സ്ഥലത്ത് വാഹനമിടിച്ച് മരിച്ചു. ഷാര്‍ജ നാഷണല്‍ പെയിന്‍റ്സില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ കസനക്കോട്ട കുഞ്ഞിപ്പുരയില്‍ സത്യന്‍ (53) ആണ് മരിച്ചത്. കമ്പനി വളപ്പില്‍ ബുധനാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം. പാര്‍ക്കിങ്ങ് സ്ഥലത്ത് പശ്ചിമ ബംഗാള്‍ സ്വദേശി വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ സത്യനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സത്യന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. 20 വര്‍ഷമായി സത്യന്‍ ഇവിടെ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: രാഘവന്‍. മാതാവ്: കൗസല്യ. ഭാര്യ: രജനി. രണ്ട് മക്കളുണ്ട്.

Top