
പി.പി ചെറിയാൻ
വർത്തിക്കാൻ: റോമൻ കത്തോലിക്കാ സഭയിൽ സ്ത്രീകൾക്കു പൗരോഹിത്യ തുല്യമായ ചുമതലകൾ നൽകുന്നതിനെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷനെ നിയമിക്കുന്നതിനുള്ള മാർപാപ്പയുടെ തീരുമാനം വർത്തിക്കാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മെയ് പന്ത്രണ്ടിനാണ് ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം വർത്തിക്കാൻ നടത്തിയത്.
റോമിൽ 900 സ്ത്രീ സുപ്പീരിയർമാരുമായി അടച്ചിട്ട മുറിയിൽ 75 മിനിറ്റ് നീണ്ടു നിന്ന ചർച്ചയെ തുടർന്നാണ് മാർപാപ്പ തന്റെ താല്പര്യം വ്യക്തമാക്കിയത്. യഥാർഥ പുരോഹിതരല്ലെങ്കിലും പൗരോഹിത്യ ശുശ്രൂഷകക്കു തുല്യമായ കർമ്മങ്ങൾ നടത്തുന്ന സ്ത്രീ ഡീക്കൻമാരെ നിയമിക്കുന്നതിനെക്കുറിച്ചുള്ള പഠന റിപ്പോർട്ടാണ് പ്രതീക്ഷിക്കുന്നത്.
മാസ് നടത്തുന്നതിനൊഴികെ വിവാഹം, മാമോദിസ, ശവസംസ്‌കാരം, പ്രസംഗം, എന്നിവ നടത്തുന്നതിനൊള്ള അനുമതി നൽകുന്നതിനെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ടാകും. ഇപ്പോൾ വിവാഹിതരായ പുരുഷൻമാർക്കു ഡീക്കൻമാരായി പ്രവർത്തിക്കുന്നതിനുലഌഅനുമതി നൽകിയിട്ടുണ്ട്. ആദിമ സഭയിൽ സ്ത്രീകൾക്കും ഡീക്കൻ സ്ഥാനം നൽകിയിരുന്നു എന്നാണ് ചരിത്രകാരൻമാർ പറയുന്നത്.