ദമ്മാം: സംസ്ഥാന ധനമന്ത്രി ഡോ:തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ച ബഡ്ജറ്റ് മൈതാന പ്രസംഗം മാത്രമാണെന്നും, സാധാരണക്കാരായ ജനങ്ങളുടെയും പ്രവാസികളുടെയും കാതലായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യാതൊരുവിധ പ്രായോഗിക നിര്‍ദ്ദേശങ്ങളും അതില്‍ ഇല്ലെന്നും ഒ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അഭിപ്രായപെട്ടു.
ചരക്ക് ഗതാഗതത്തിനു നികുതി വര്‍ദ്ധന ഏര്‍പ്പെടുത്തുംമ്പോള്‍ അത് നിത്യോപയോക സാധങ്ങളുടെ വില ക്രമാതീതമായി ഉയരുവാന്‍ കാരണമാകും. വെളിച്ചെണ്ണ, അരി, ഗോതമ്പ് മുതലായ അവശ്യ സാധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന വില വര്‍ദ്ധന സാധാരണക്കാരായ ആളുകളുടെ ജീവിത ത്തില്‍ വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും ഓ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്‍റെ വികസന പദ്ധതികള്‍ക്ക് പ്രവാസികളില്‍ നിന്ന് വിഭവ സമാഹരണം നടത്തുമെന്ന് പറയുന്ന ധനമന്ത്രി സൗദി അറേബ്യ ഉള്‍പെടെയുള്ള രാജ്യങ്ങള്‍ സ്വദേശി വല്‍ക്കരണ നടപടികള്‍ ശക്തമാക്കുന്ന സാഹചര്യത്തില്‍ പ്രവാസി പുനരധിവാസത്തിന് തുക വകയിരുത്താത്തത് കേരളത്തിന്‍റെ സമ്പത് ഘടന താങ്ങി നിര്‍ത്തുന്ന പ്രവാസി മലയാളികളോടുള്ള കടുത്ത അവഗണനയാണ്. ബഡ്ജറ്റിലെ ചില പരാമര്‍ശങ്ങള്‍ എസ് എന്‍ ഡി പി പോലെയുള്ള സംഘടനകളെ കൈപ്പിടിയില്‍ ഒതുക്കാനുള്ള സി പി എം നയത്തിന്റെ ഭാഗമാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . ഇടത് മുന്നണിയുടെ കൈവശമുള്ള ചില സംഘടനകള്‍ക്കും സ്ഥാപങ്ങള്‍ക്കും വഴിവിട്ട പല സാമ്പത്തിക പ്രഖ്യപങ്ങളും നടത്തി എന്നതിനപ്പുറം ഈ ബഡ്ജറ്റ് പ്രഖ്യാപനം പൊതുവേ നിരാശാജനകമാണെന്ന് ഓ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു .