ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി; സംസ്‌ക്കാര ചടങ്ങില്‍ ഭര്‍ത്താവിന് പങ്കെടുക്കാന്‍ കഴിയില്ല; കൊലപാതക കാരണം ഇപ്പോഴും അവ്യക്തം

ഒമാന്‍: താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിനെ (28) പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മോഷണ ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമീക നിഗമനമെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഇത് സംബന്ധിച്ച് പോലീസ് പുറത്ത് വിടാത്ത് ദുരൂഹതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഭര്‍ത്താവിനെയും അയല്‍വാസികളായ രണ്ടു പാകിസ്ഥാന്‍ സ്വദേശികളെയും പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം അന്വേഷണ നടപടികളുടെ ഭാഗമായി ലിന്‍സനോട് സലാലയില്‍ തന്നെ തുടരാന്‍ പൊലീസ് നിര്‍ദേശിച്ചേക്കും. അങ്ങനെ വന്നാല്‍, സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിന്‍ ലിന്‍സന് സാധിച്ചേക്കില്ല.
ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നോ നാളെയോ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. ഭര്‍ത്താവ് ചങ്ങനാശേരി മാടപ്പള്ളി സ്വദേശി ലിന്‍സനില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഗര്‍ഭിണിയായ ചിക്കു ബുധനാഴ്ച രാത്രിയിലാണു ഫ്‌ലാറ്റില്‍ ദാരുണമായി കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ലിന്‍സനില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിയാന്‍ ലിന്‍സനെ സംഭവം നടന്ന വ്യാഴാഴ്ചയാണ് വിളിപ്പിച്ചത്. പലരെയും ചോദ്യംചെയ്തുവരുന്നുണ്ട്. സാഹചര്യത്തെളിവുകളും പരിശോധിച്ചുവരികയാണ്. വിചാരണനടപടികള്‍ പൂര്‍ത്തിയാക്കാതെ ഭര്‍ത്താവിനെ വിട്ടയക്കാന്‍ സാധ്യതയില്ലാത്തതിനാലാണിത്.
അന്വേഷണവുമായി ബന്ധപ്പെട്ട വിവരം ലഭ്യമല്ലെന്നാണ് ആശുപത്രി മാനേജ്‌മെന്റും അറിയിച്ചിരിക്കുന്നത. മസ്‌കത്തില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കവര്‍ച്ചശ്രമം മാത്രമായിട്ടല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ കാണുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇവര്‍ ജോലി ചെയ്യുന്ന ബദ്ര് ആശുപത്രിയുടെ ഡയറക്ടര്‍മാര്‍ സലാലയിലത്തെിയിട്ടുണ്ട്. ലിന്‍സന്റെ ബന്ധുവായ ലൈസനും സലാലയില്‍ എത്തിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം അന്വേഷണത്തില്‍ കാര്യമായി പുരോഗതിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ടി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ കൊലയ്ക്ക് പിന്നില്‍ മൂവര്‍ സംഘമാണെന്ന് സൂചനയുള്ളതായി ബന്ധുക്കള്‍ക്ക് ഒമാന്‍ പൊലീസിന് വിവരം ലഭിച്ചെന്നാണ് സൂചനകള്‍. ചിക്കുവിന്റെ നെഞ്ചിലും വയറ്റിലും പുറത്തുമായി ഏഴോളം കുത്തുകളുള്ളതായാണു വിവരം. ഇരുചെവികളും അറുത്തുമാറ്റിയ നിലയിലാണ്. ചിക്കുവിന്റെ സ്വര്‍ണാഭരണങ്ങളെല്ലാം മോഷ്ടിച്ചിട്ടുണ്ട്. സംഘമായി എത്തിയാണ് മോഷണവും കൊലപാതകവും നടത്തിയതെന്ന അനുമാനത്തിലാണു പൊലീസ്.

സെക്രട്ടേറിയറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ചിക്കുവിന്റെ മാതൃസഹോദരന്‍ ഷിബുവിന്റെ ഇടപെടലില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തി. നോര്‍ക്കയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളാണ് പുരോഗമിക്കുന്നത്. അതിനിടെ ചിക്കുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്.

ചിക്കുവിന്റെ മരണവാര്‍ത്തയറിഞ്ഞ് ബോധരഹിതയായ അമ്മ സാബിയെ ആശുപത്രിയില്‍ നിന്നു വീട്ടിലേക്ക് കൊണ്ടുവന്നു. സലാല ബദര്‍ അല്‍ സമ ആശുപത്രിയിലെ നഴ്‌സായ ചിക്കു റോബര്‍ട്ട് കഴിഞ്ഞ ദിവസമാണ് ഫ്‌ളാറ്റിലെ കിടപ്പുമുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ചങ്ങനാശേരി മാടപ്പള്ളി ആഞ്ഞിലിപ്പറമ്പില്‍ ലിന്‍സന്‍ ഇതേ ആശുപത്രിയിലെ പി.ആര്‍.ഒ. ആണ്. കറുകുറ്റി അസീസി നഗര്‍ തെക്കന്‍ അയിരൂക്കാരന്‍ റോബര്‍ട്ടിന്റെ മകളാണ് ചിക്കു. ചിക്കു ഗര്‍ഭിണിയായതോടെ പഴയ ഫ്‌ളാറ്റ് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പുതിയ ഫ്‌ളാറ്റിലേക്കു മാറിയത്. ഫ്‌ളാറ്റിലെ എ.സിയുടെ കണ്ടന്‍സറിന്റെ മുകളില്‍ കയറി ജനല്‍പാളി ഇളക്കിമാറ്റിയാണ് മോഷ്ടാവ് ഉള്ളില്‍ കടന്നതെന്നാണ് ഒമാനിലെ ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്.

ലിന്‍സന്‍ ബുധനാഴ്ച രാത്രി 10.30 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ജോലിക്കു കയറേണ്ട 10 മണി കഴിഞ്ഞിട്ടും ചിക്കുവിനെ കാണാതിരുന്നതോടെ അന്വേഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ ലിന്‍സണോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ലിന്‍സന്‍ ഫോണ്‍ ചെയ്‌തെങ്കിലും എടുത്തില്ല. തുടര്‍ന്ന് ലിന്‍സന്‍ ഫ്‌ളാറ്റിലെത്തിയപ്പോള്‍ ബെഡ്‌റൂമില്‍ കുത്തേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ചിക്കുവിനെയാണു കണ്ടത്.

Top