മലയാളി നഴ്സ് യുകെയില്‍ കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു.നാലു വര്‍ഷം മുമ്പ് പിതാവിന്റെ മരണം. സ്റ്റോക്ക്‌പോര്‍ട്ടിലെ നിര്‍മ്മലയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കൈകൂപ്പി സഹായം തേടി രോഗിയായ അമ്മ

ലണ്ടന്‍: കൊല്ലം സ്വദേശിയായ നഴ്സ് യുകെയില്‍ കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു. കൊല്ലം കുണ്ടറ തിരുമുല്ലവാരം സ്വദേശിനി നിര്‍മല നെറ്റോ (37) ആണ് മരിച്ചത്. കീമോ തെറാപ്പിയുള്‍പ്പടെ ചികിത്സ നടന്നുവരുന്നതിനിടെ പെട്ടെന്ന് ആരോഗ്യനില വഷളായി ശനിയാഴ്ച രാത്രി 9 മണിയോടെയാണ് മരണം സംഭവിച്ചത്. സ്റ്റോക്ക് പോര്‍ട്ടിലെ നിര്‍മ്മലാ നെറ്റോയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സുമനസുകളുടെ സഹായം തേടിയിരിക്കുകയാണ് നിര്‍മ്മലയുടെ മാതാവ് മേരിക്കുട്ടി

2017 ലാണ് നിര്‍മല യുകെയിലെത്തിയത്. സ്‌റ്റോക്ക്പോര്‍ട്ട് സ്‌റ്റെപ്പിങ് ഹില്‍ ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. തുടര്‍ന്ന് കാന്‍സര്‍ കണ്ടെത്തി ചികിത്സ ആരംഭിച്ചതിനാല്‍ 2022 വരെ മാത്രമാണ് നിര്‍മല ജോലി ചെയ്തിരുന്നത്. അവിവാഹിതയാണ്. പരേതനായ ലിയോ, മേരിക്കുട്ടി എന്നിവരാണ് മാതാപിതാക്കള്‍. ഏക സഹോദരി ഒലിവിയ. അമ്മയും സഹോദരിയും നാട്ടിലാണ്.സംസ്കാരം നാട്ടില്‍ നടത്തുവാനാണ് ബന്ധുക്കള്‍ ആഗ്രഹിക്കുന്നത്. ഇതിനായുള്ള ശ്രമങ്ങള്‍ യുകെയിലെ പ്രാദേശിക മലയാളി സമൂഹം ആരംഭിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാന്‍സര്‍ ബാധിച്ച് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു കൊല്ലം സ്വദേശിനിയായ 37കാരി നിര്‍മ്മലാ നെറ്റോ. സ്തനാര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാം വര്‍ഷം ബ്രസ്റ്റ് നീക്കം ചെയ്തെങ്കിലും അപ്പോഴേക്കും തലച്ചോറിലേക്കും കാന്‍സര്‍ വ്യാപിച്ചിരുന്നു. തുടര്‍ന്ന് കീമോ തെറാപ്പി അടക്കം ചെയ്തുവരവേയാണ് പെട്ടെന്ന് ആരോഗ്യനില വഷളാവുകയും മരണത്തിനു കീഴടങ്ങുകയും ചെയ്തത്.

2017ലാണ് നിര്‍മ്മല യുകെയിലെത്തിയത്. സ്റ്റോക്ക് പോര്‍ട്ട് സ്റ്റെപ്പിംഗ് ഹില്‍ ആശുപത്രിയിലായിരുന്നു ജോലി ചെയ്തത്. പിന്നാലെയാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. അതിനിടെ 2020ല്‍ നിര്‍മ്മലയുടെ പിതാവ് ലിയോ മരണത്തിനു കീഴടങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബ്രസ്റ്റ് നീക്കം ചെയ്യുകയും നാട്ടിലേക്ക് അടക്കം പോയി തിരിച്ചു വന്ന് ആരോഗ്യനില വീണ്ടെടുക്കുകയും ചെയ്തത്. എന്നാല്‍ ബോണിലേക്കും ബ്രെയിനിലേക്കും അടക്കം കാന്‍സര്‍ വ്യാപിച്ചെന്ന റിപ്പോര്‍ട്ടാണ് പിന്നീട് വന്നത്. എങ്കിലും തളര്‍ന്നു പോകാന്‍ തയ്യാറായിരുന്നില്ല നിര്‍മ്മല. കീമോതെറാപ്പി അടക്കമുള്ള ചികിത്സകള്‍ ചെയ്യുന്നതിനിടെയും 2022 വരെ നിര്‍മ്മല ജോലി ചെയ്തിരുന്നു.

എന്നാല്‍ ആരോഗ്യാവസ്ഥ വളരെ മോശമായതോടെ പൂര്‍ണമായും ചികിത്സയിലേക്ക് മാറി. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യനില മോശമാകുകയും മരണത്തിനു കീഴടങ്ങുകയും ആയിരുന്നു. നിര്‍മ്മലയുടെ മൃതദേഹം ഇപ്പോള്‍ സ്റ്റോക്ക്പോര്‍ട്ട് ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളോ ആരും തന്നെ യുകെയില്‍ ഇല്ലാത്തതിനാല്‍ പ്രദേശത്തെ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷൈജുവിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ നടന്നുവരികയാണ്. മലയാളി സമൂഹം മുഴുവന്‍ സഹായ ഹസ്തവുമായി നിര്‍മ്മലയുടെ കുടുംബത്തിനൊപ്പം ഉണ്ട്. അമ്മ മേരിക്കുട്ടി നെറ്റോ, സഹോദരി ഒലിവിയ നെറ്റോ. ഇരുവരും നാട്ടിലാണ്.

Top