കെറി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സ് സ്റ്റെഫി ഔസേപ്പ് നിര്യാതയായി !

കെറി: അയര്‍ലണ്ടിലെ കേറിയിൽ താമസിക്കുന്ന മലയാളി നേഴ്സ് പ്രസവത്തെ തുടര്‍ന്ന് മരണപ്പെട്ടു.വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ സ്റ്റെഫി ഔസേപ്പാണ് ഇന്നലെ വൈകുന്നേരം നിര്യാതയായത്.

വയനാട്ടിലെ ബൈജു സ്‌കറിയയുടെ ഭാര്യയായ സ്റ്റെഫി കെറി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സാണ് .കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രസവത്തിനായി അഡ്മിറ്റ് ചെയ്യപ്പെട്ട സ്റ്റെഫി പ്രസവത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നവജാത ശിശു സുഖമായിരിക്കുന്നു.കെറി ഇന്ത്യന്‍ അസോസിയേഷന്റെ അംഗമാണ് സ്റ്റെഫി ഔസേപ്പ് .മൃതസംസ്കാരം അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് റിപ്പോർട്ട് ചെയ്യുന്നതാണ് .

Top