ദുബായ്:സ്‌പെഷ്യല്‍ ക്ലാസ്സിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ തനിച്ചാക്കി ചുംബിക്കുകയും അതിന്റെ സെല്‍ഫി ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത മലയാളിയായ യുവഅധ്യാപകനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.പതിനേഴുകാരി കാനഡ വംശജയോടാണ് അധ്യാപകന്‍ അതിരുവിട്ട് പെരുമാറിയത്.സ്‌പെഷ്യല്‍ ക്‌ളാസിന്റെ പേരിലാണ് അധ്യാപകന്‍ സ്‌കൂള്‍ സമയം കഴിഞ്ഞും വിദ്യാര്‍ഥിനിയെ പിടിച്ചിരുത്തിയത്. ഇതിനിടെ മറ്റ് പെണ്‍കുട്ടികള്‍ക്കൊപ്പമുള്ള ഫോട്ടോ അധ്യാപകന്‍ കാട്ടി. ഇത് പോലെ ഫോട്ടോ എടുക്കണമെന്ന ആവശ്യത്തിന് വിദ്യാര്‍ഥിനി വഴങ്ങി.
ഇതിനിടെ വിദ്യാര്‍ഥിനിയെ കടന്നു പിടിച്ച അധ്യാപകന്‍ ചുംബിക്കുകയും ചെയ്തു. സംഭവം പുറത്ത് പറയരുതെന്ന് അധ്യാപകന്‍ നിര്‍ദ്ദേശിച്ചെങ്കിലും പെണ്‍കുട്ടി അമ്മയോട് പറഞ്ഞു. തുടര്‍ന്ന് സ്‌കൂളില്‍ വിവരം പറയുകയും അധ്യാപകന്‍ പിടിയിലാവുകയുമായിരുന്നു.പെണ്‍കുട്ടി പുറത്തേക്ക് പേകാന്‍ ശ്രമിക്കുന്നതിനിടെയും ഇയാള്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു. സ്‌കൂളിലെ പതിവ് ക്ലാസിന് ശേഷമാണ് ഇയാള്‍ പെണ്‍കുട്ടിക്ക് സെപ്ഷ്യല്‍ ക്ലാസ് നല്‍കിയത്. സംഭവം പുറത്തു പറയരുതെന്ന് ഇയാള്‍ പറഞ്ഞെങ്കിലും പെണ്‍കുട്ടി അമ്മയോട് വിവരം പറയുകയും സ്‌കൂളില്‍ അറിയിക്കുകയുമായിരുന്നു. കേസില്‍ അധ്യാപകനെതിരെ വിചാരണ തുടങ്ങിയിട്ടുണ്ട്. ദുബായ് ഫാഖ്‌സ് എന്ന പ്രാദേശിക പത്രമാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിയ്ക്കുന്നത്. പ്രതിയായ മലയാളി പ്രവാസി യുവാവിന്റെയോ സ്‌കൂളിന്റേയോ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല