റാസ്അല്‍ ഖൈമ ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊല്ലം സ്വദേശി റാസ് അല്‍ ഖൈമയില്‍ നിര്യാതനായി. ഞാറക്കാട് തലവൂര്‍ ദീപഭവനില്‍ അനില്‍ കുമാറാണ് മരിച്ചത്. കഴിഞ്ഞദിവസം താമസസ്ഥലത്ത് വച്ച് അസ്വസ്ഥത അനുഭവപ്പെട്ട 52 കാരനായ അനിലിനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. റാക് സൈഫ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.മൂന്ന് വര്‍ഷമായി ജികെ സിമന്റെ കമ്പിനിയില്‍ ജോലി ചെയ്യുകയായിരുന്നു. പിതാവ്: കരുണാകരന്‍ നായര്‍. മാതാവ്: തങ്കമ്മ. ഭാര്യ മീര. മക്കള്‍: ദേവിക,ഗോപിക,മീനാക്ഷി