
റോം : കുറിച്ചി സ്വദേശിനി നഴ്സ് ഇറ്റലിയിൽ മരിച്ചു. സചിവോത്തമപുരം മണ്ണാത്തുമാക്കിൽ പരേതരായ ജോണ്-മറിയാമ്മ ദമ്പതികളുടെ മകൾ സിമി ജിനോ(40)യാണ് റോമിലെ ലിബിയയിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
നെടുമുടി ചേന്നങ്കരി ചെങ്ങന്താ ജിനോയാണ് ഭർത്താവ്. ഹൃദയാഘാതമാണു മരണ കാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതായി ബന്ധുക്കൾ പറഞ്ഞു. 13 വർഷമായി ജിനോയും സിമിയും റോമിൽ ജോലി ചെയ്തു വരികയായിരുന്നു. മൂന്നാഴ്ച മുന്പാണ് നാട്ടിൽനിന്നും സിമി ജോലി സ്ഥലത്തേക്കു മടങ്ങിയത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.