ജോര്‍ജിയ: അമിതമായ വേദന സംഹാരികളും മയക്കുമരുന്നുകളും കുറിച്ചു നല്കി മുപ്പത്തിരണ്ടു രോഗികള്‍ മരിക്കാനിടയായ സംഭവത്തിനു ഉത്തരവാദി എന്ന് സംശയിക്കുന്ന ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ നരേന്ദ്ര നാഗറെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫെഡറല്‍ ലോക്കല്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ വാരാന്ത്യം നാഗറെഡിയുടെ വീട്ടില്‍ പരിശോധന നടത്തി നിരവധി കുറിപ്പുകള്‍ പിടിച്ചെടുത്തു. സൈക്യാട്രിസ്റ്റായി പരിശീലനം നടത്തുന്ന നാഗറെഡ്ഡിക്ക് അമിതമായ വേദനസംഹാരികള്‍ രോഗികള്‍ക്ക് നല്‍കുന്നതിനുള്ള നിയമപരമായ അവകാശം ഇല്ലെന്ന് അധികൃതര്‍ വെളിപ്പെടുത്തി.