പി.പി ചെറിയാൻ
സൗത്ത് ഫ്‌ളോറിഡ: പ്രഫഷണൽ അമേരിക്കൻ ബോക്‌സർ കിംബാ സ്‌റ്റൈയ്‌സ് (48) സൗത്ത് ഫ്‌ളോറിഡയിലെ ആശുപത്രിയിൽ മെയ് ആറിനു അന്തരിച്ചു. 1974 ൽ ബഹാമസിൽ ജനിച്ച കെവിൻ ഫെർഗുസനാണ് പിന്നീടു കിംബാ സ്ലൈസ് എന്ന പേരിൽ അറിയപ്പെട്ടത്.
ബോക്ലിങ്ങിലും മിക്‌സഡ് മാർഷ്യൽ ആർട്ടിസിലും നിരവധി വിജയകിരീടങ്ങൾ കിംസെക്ക് ലഭിച്ചിട്ടുണ്ട്. പതിമൂന്നു വയസിൽ് ബോക്‌സിങ്ങിൽ മത്സര രംഗത്തെത്തിയ കിംബാ നിരവധി വിവാദങ്ങൾക്കു ഉടമയായിരുന്നു. മയാമി യൂണിവേഴ്‌സിറ്റിയിൽ ക്രിമിൽ ജസ്റ്റിസിൽ വിദ്യാഭ്യാസം ആരംഭിച്ചുവെങ്കിലും പൂർത്തീകരിക്കാനിയില്ല. 2005 ലാണ് ഇദ്ദേഹം മിക്‌സഡ് മാർഷ്യൽ ആട്‌സിൽ പരിശീലനം ആരംഭിച്ചത്.
ബോക്‌സിങ് രംഗത്ത് ധാരാളം കാണികളെ ആകർഷിച്ചിരുന്ന കിംബായുടെ മരണം അപ്രതീക്ഷിതമായിരുന്നു. ഫ്‌ളോറാഡയിലെ കോറൽ സ്പ്രീംഗിലുളഅള വസതിയിൽ നിന്ന് ജൂൺ ആറിനു രാവിലെയാണ് ആശുപത്രിയിലേയ്ക്കു അദ്ദേഹത്തെ കൊണ്ടു പോയത്. മരണകാരണം പൊലീസ് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ആറു മക്കളുടെ പിതാവാണ് കിംബോ.