പി.പി ചെറിയാൻ
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ ആഗസ്റ്റ് നാലു മുതൽ ഏഴു വരെ നടക്കുന്ന പന്ത്രണ്ടാമത് ക്ലാനാനായ കത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കായിൽ ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ബോബി ചെമ്മണ്ണൂർ പങ്കെടുക്കും.
മദർ തെരേസ അവാർഡ്, വിജയശ്രീ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ബോബി ചെമ്മണ്ണൂർ ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപകൻ കൂടിയാണ്. രക്തദാനത്തിന്റെ മഹത്വം വെളിപ്പെടുത്താൻ 600 കിലോമീറ്റർ മാരത്തൺ ഓട്ടം പൂർത്തിയാക്കി ജനശ്രദ്ധ പിടിച്ചെടുത്ത ബോബി സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു. സ്വർണ വ്യവസായ രംഗത്തെ അതികായരായ ബോബി ചെമ്മണ്ണൂർ ഹൂസ്റ്റണിൽ ജ്വല്ലറി ഷോപ്പും ആരംഭിച്ചു അമേരിക്കയിൽ വ്യാപാര ശൃംഖല വ്യാപിപ്പിക്കുന്ന സംരംഭത്തിനു തുടക്കം കുറിച്ചിട്ടുണ്ട്.
പന്ത്രണ്ടാമത് ക്‌നാനായ കാത്തലിക് കോൺഗ്രസ് മെഗാ സ്‌പോൺസർ കൂടിയാണ് ബോബി ചെമ്മണ്ണൂർ. കെസിസി എൻഎ പ്രസിഡന്റ് സോണി പൂഴിക്കാല, സെക്രട്ടറി പയസ് വേലുപറമ്പിൽ എന്നിവർ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.