അമേരിക്കയില്‍ നിന്നും കൊച്ചി/തിരുവനന്തപുരം ഡയറക്റ്റ് ഫ്‌ലൈറ്റ് അനിവാര്യം; വിനോദ് കൊണ്ടൂര്‍ ഡേവിഡ്

മൊയ്തീന്‍ പുത്തന്‍ചിറ

ഡിടോയിറ്റ്: ഏകദേശം അഞ്ചു ലക്ഷത്തോളം വരുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് രണ്ടോ മൂന്നോ നാലോ ഫ്‌ലൈറ്റുകള്‍ വരെ കയറിയിറങ്ങി വേണം മലയാള നാട്ടില്‍ എത്തിപ്പെടാന്‍. ഇന്ത്യയിലെ മറ്റു വന്‍ നഗരങ്ങളായ ഡല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ എന്നീ നഗരങ്ങളിലേക്ക് നേരിട്ട് എയര്‍ ഇന്ത്യ ഫ്‌ലൈറ്റുകള്‍ ഉണ്ടെന്നിരിക്കെ, രാജ്യത്ത് വിദേശനാണ്യം കൊണ്ടുവരുന്നതില്‍ വലിയ പങ്കു വഹിക്കുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഡയറക്റ്റ് ഫ്‌ലൈറ്റ് വരുന്നത് വലിയ ആശ്വാസമാകുമെന്ന് ഫോമയുടെ ന്യൂസ് ടീം ചെയര്‍മാനും, 201618ലെ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥിയുമായ വിനോദ് കൊണ്ടൂര്‍ ഡേവിഡ് അഭിപ്രായപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോള്‍ വിവിധ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നതുകൊണ്ട് നാട്ടിലെത്താന്‍ 24 മുതല്‍ 48 മണിക്കൂറുകള്‍ വരെ എടുക്കുന്നുണ്ട്. പല വിമാനത്താവളങ്ങളിലുമുള്ള സ്റ്റോപ്പോവറുകളാണ് ഇത്രയും സമയ നഷ്ടത്തിനു കാരണമെന്ന് വിനോദ് ചൂണ്ടിക്കാട്ടി. അതോടൊപ്പം ഡല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ വിമാനത്താവളങ്ങളില്‍ ഇറങ്ങിയാലും ഫ്‌ലൈറ്റുകളില്‍ നിന്ന് ബാഗേജ് എടുത്ത് ഡൊമസ്റ്റിക്ക് ഫ്‌ലൈറ്റുകളില്‍ കയറ്റുന്നത് ഏറെ ദുഷ്‌ക്കരമാണ്. പ്രത്യേകിച്ച് കുട്ടികളോടൊപ്പം യാത്ര ചെയ്യുമ്പോഴും, മുതിര്‍ന്ന പൗരന്മാര്‍ തനിയെ യാത്ര ചെയ്യുമ്പോഴും ബാഗേജ് കയറ്റി ഇറക്കുന്നത് ഏരെ ബുദ്ധിമുട്ടുളവാക്കുന്നു. കഴിഞ്ഞ കേന്ദ്ര മന്ത്രി സഭയില്‍ കേരളത്തില്‍ നിന്നും ക്യാബിനറ്റ് മന്ത്രിമാരുണ്ടായിരുന്നിട്ടും അമേരിക്കന്‍ മലയാളി പ്രവാസികള്‍ക്ക് സമ്മര്‍ദ്ദം ചെലുത്താനായില്ലെന്ന് വിനോദ് പറയുന്നു.

ഫോമ പോലുള്ള ദേശീയ സംഘടനകളുടെ പ്രസക്തി ഇവിടെയാണ്. നാട്ടിലും അമേരിക്കയിലും ഫോമ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, അമേരിക്കന്‍ മലയാളി പ്രവാസികള്‍ക്കായി ഡയറക്ട് ഫ്‌ലൈറ്റും കൂടി നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ അത് ഫോമയുടെ നേട്ടങ്ങളുടെ കിരീടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടിയായിരിക്കുമെന്നതില്‍ ഒരു സംശയവുമില്ലെന്നാണ് വിനോദിന്റെ അഭിപ്രായം. ഫോമായില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ ഇങ്ങനെയുള്ള ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വിനോദ് പറഞ്ഞു.

സംഘടനാ പ്രവര്‍ത്തങ്ങളില്‍ കൂടുതല്‍ മലയാളി യുവാക്കള്‍ മുന്നോട്ട് വരണമെന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് മത്സര രംഗത്തേക്ക് വിനോദ് വരുന്നത്. 2015ല്‍ ഡിട്രോയിറ്റില്‍ വച്ചു നടന്ന ഫോമാ യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റിന്റെ (വൈ പി എസ് @ ഡിട്രോയിറ്റ്) ചെയര്‍മാനായും വിനോദ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനാധിപത്യ പ്രക്രിയയുടെ ഭാഗമായുള്ള ഇലക്ഷന്‍ സ്വാഗതാര്‍ഹമാണെങ്കിലും മത്സരം പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് വിനോദ് കൊണ്ടൂര്‍ പറഞ്ഞു. ഫോമ തുടങ്ങിയ കാലം മുതല്‍ ഫോമയുടെ ഗ്രേറ്റ് ലേക്ക്‌സ് റീജിയനെ പ്രതിനിധാനം ചെയ്ത് എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് ഇതുവരെ ആരും വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

Top