കൊല്ലം പരവൂരിൽ  പുറ്റിങ്ങൽ  ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ ഫൊക്കാനാ സഹായം  എത്തിക്കുന്നു

Untitled
ശ്രീകുമാർ ഉണ്ണിത്താൻ
 കൊല്ലം പരവൂരിൽ  പുറ്റിങ്ങൽ  ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ ഫൊക്കാനാ സഹായം  എത്തിക്കുന്നു . വെടിക്കെട്ട് ദുരന്തത്തിൽ  മരണസംഖ്യ 110 കവിഞ്ഞു.
കേരളം നേരിട്ട എറ്റവും വലിയ വെടിക്കെട്ടപകടം പുലർച്ചെ മൂന്ന് മണിയോയൊണ് ഉണ്ടായത്.
മരണമടഞ്ഞ നാൽപതോളം  പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.സംഭവ സ്ഥലത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരും സ്ത്രീകളും കുട്ടികളും അടക്കമാണ് മരണമടഞ്ഞത്. മുന്നൂറിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്.
ഫൊക്കാനാ പ്രസിഡന്റ്‌ജോൺ പി. ജോൺ നോടൊപ്പം ഒരു ഒരുകുട്ടം ഫൊക്കാനാ പ്രതിനിധികൾ
 കൊല്ലത്ത് എത്തിയിട്ടുണ്ട്. ദുരന്തസ്ഥലം നേരിട്ട് സന്ദർ ശിച്ച അവർ  ആശുപത്രിയിൽ  പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും  സന്ദർശിച്ചു .പരികെറ്റവർക്‌   ഫൊക്കാനായുടെ സഹായം എത്തിക്കാൻ ശ്രമിക്കുന്നു. അപകടത്തിൽ പരുക്കേറ്റ് വർക്‌ സഹായം നൽകുന്നതിനാണ് ഫൊക്കാനാ ശ്രമിക്കുന്നത്ന്നു പ്രസിഡന്റ്‌ജോൺ പി. ജോൺ അഭിപ്രയപ്പെട്ടു.
വെടിക്കെട്ട് ദുരന്തത്തിൽ  അഗാതമായ ദുഖം രേഖപെടുതുന്നതായി ഫൊക്കാനാഎക്സികുട്ടിവ് കമ്മറ്റി  വേണ്ടി സെക്രട്ടറി വിനോദ്‌ കെയാർകെ. ഫൊക്കാനട്രഷറർ ജോയി ഇട്ടൻ . ട്രസ്റ്റി ബോർഡ്‌ ചെയർമാൻ പോൾ കറുകപ്പള്ളിൽ , എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌ എന്നിവർ അറിയിച്ചു.കൊല്ലത്തുള്ള
ഫൊക്കാനാ നാഷണൽ കമ്മറ്റി മെബെർസ് അയ സനൽ ഗോപി,ടെറൻസൺ തോമസ് എന്നിവർ നാട്ടിലുള്ള  ബന്ധുക്കളും  ആയി  ബന്ധപെട്ട് വിവരങ്ങൾ  തത്സമയം അറിയുന്നുണ്ട്.
Top