ദമ്മാം : നവോദയയുടെ സാമൂഹ്യഷേമ വിഭാഗതിന്‌ടെ പ്രവർത്തനബലമായി സ്‌പോൺസർ ഹുറൂബെ ആക്കപ്പെട്ട കൊല്ലം സ്വദേശി രാജേന്ദ്രബാബു കടക്കൽ നാട്ടിൽ എത്തി. പത്ത് മാസം മുൻപാണ് കത്തീഫിൽ ഒരു നിർമാണ കമ്പനിയിൽ ജോലിയിൽ പ്രവേസികുന്നത്. അഞ്ചുമാസം സ്‌പോൺസറുടെ കൂടെ ജോലിചെയ്തു.സ്‌പോൺസർ ക്രെത്യമായി ശംബളവും താമസ സൌകര്യവും നൽകിയില്ല, നിത്യചിലവിനു പോലും മാർഗ്ഗമില്ലാഞ്ഞിട്ടും മൂന്നു മാസംവരെ പിടിച്ചുനിന്നു, തീരെ അവശനിലയിലായപ്പോൾ ദമ്മാമിൽ ഒരു സുഹ്രെത്തിന്‌ടെ റൂമിൽ അഭയം പ്രാപിച്ചു. ജോലി ചെയുവാൻ ശാരീരിക ബുദ്ധിമുട്ടും, ഉയർന്ന ഷുഗറും ഉള്ളതിനാൽ നാടിലേക്കെ പോകുവാൻ തീരുമാനിച്ചു. ഇതിനിടയിൽ സ്‌പോൺസർ ഇയാളെ ഹുറൂബെ ആക്കുകയും ചെയ്തു. മറ്റൊരു വഴിയും ഇല്ലാതെ നവോദയയുമായി ബന്ധപ്പെടുകയായിരുന്നു. നവോദയ ജോ:സെക്രട്ടറി സ്യ്‌നുദ്ദിൻ കൊടുങ്ങല്ലൂർ, സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം, നവോദയ സാമൂഹ്യഷേമ വിഭാഗം ചെയർമാൻ ആയുബ് കൊടുങ്ങല്ലൂർ എന്നിവർ നടത്തിയ പ്രവർത്തനതിന്‌ടെ ഭാഗമായി എംബസ്സിയിൽ നിന്നും ഔട്ട്പാസ് വാങ്ങുകയും വിസ എക്‌സിറ്റ് ആക്കുകയും തുടർന്നെ നാട്ടിൽ പോകുവാൻ ടിക്കറ്റ് നവോദയ ടൌൺ കമ്മിറ്റി നല്കുകയുമാന്നെ ചെയ്തതെ. ടിക്കറ്റ് ദാനചങ്ങിൽ സാമൂഹ്യഷേമ വിഭാഗം കൺവീനർ അസീംവെഞ്ഞാറമൂട്,എക്‌സിക്യൂട്ടീവ് അംഗം സയെദ്ഒറ്റപ്പാലം എന്നിവർ പങ്ക്ടുത്തു. രാജേന്ദ്രബാബുവിന് നാട്ടിൽ ഭാര്യയും,പത്തും, ഏഴും വയസ്പ്രായമുള്ള രണ്ടെ പെൺകുട്ടികുട്ടികളാണെ ഉള്ളതെ. തിങ്കളാഴ്ച പുറപ്പെടുന്ന എയർഇന്ത്യ എക്‌സ്പ്രസ്സ്‌നെ നാട്ടിലേക്കെ പുറപ്പെടും.