ലിജോ ജോസഫ്
കോർക്ക്: വിശുദ്ധ വാരത്തോടനുബന്ധിച്ചു ഓശാന ഞായർ മുതൽ ആരംഭിച്ച വാർഷിക ധ്യാനം സമാപിച്ചു. കാനഡായിലെ ഡിവൈൻ റിട്രീറ്റ് സെന്ററിന്റെ ഡയറക്ടർ റവ.ഫാ.ജോബി കാച്ചിപ്പള്ളി ധ്യാനത്തിനു നേതൃത്വം നൽകി. അയർലൻഡിലെ ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി വേറെ ധ്യാനം സംഘടിപ്പിക്കപ്പെട്ടു.
പെസഹാ വ്യാഴം ദുഖവെള്ളി എന്നീ ദിവസങ്ങളിൽ ശുശ്രൂഷകൾ ഉച്ചതിരിഞ്ഞ് നാലു മണിക്ക് വിൽസൺ സെന്റ് ജോസഫ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും. ദുഖശനി, ഈസ്റ്റർ ശുശ്രൂഷകൾ മാർച്ച് 26 ന് വൈകിട്ട് 5.15 നും നടത്തപ്പെടുന്നതായിരിക്കുമെന്നു ചാപ്ലിൻ ഫ്രാൻസിസ് നീലൻകാവിൽ അറിയിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക