ഡബ്ലിൻ: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ച യാത്രാവിലക്കിൽ നിന്നും അയർലൻഡിന് അനുവദിച്ച ഇളവ് തുടർന്നേയ്ക്കും. അയർലൻഡിൽ നിന്നും മറ്റു ചില രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്കാണ് നിലവിൽ ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വരെയായിരുന്നു ഇളവിന്റെ കാലാവധി. യു.കെയിലെ ട്രാവൽ കോറിഡോർ സിസ്റ്റത്തിന്റെ ഭാഗമായി രാജ്യത്ത് എത്തുന്നവർക്ക് ഓട്ടോമാറ്റിക്ക് ട്രാവൽ കോറിഡോർ സിസ്റ്റമാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ നിന്നും അയർലൻഡ് അടക്കമുള്ള ചില രാജ്യങ്ങളിലെ യാത്രക്കാർക്കാണ് ഇപ്പോൾ ഇളവ് അനുവദിച്ചിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്. വിവിധ രാജ്യങ്ങളിൽ പ്രത്യേകിച്ച് ബ്രസീലിൽ കൊവിഡിന്റെ പ്രത്യേക തരം വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് രാജ്യത്തേയ്ക്കുള്ള യാത്രക്കാരുടെ പ്രവേശനത്തിൽ പ്രത്യേക വിലക്ക് ഏർപ്പെടുത്താൻ ഇപ്പോൾ ബ്രിട്ടൺ തീരുമാനിച്ചിരിക്കുന്നത്. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ അതിതീവ്രമായി ഇപ്പോൽ കൊവിഡ് പടർന്നു പിടിക്കുന്നത് ബ്രിട്ടീഷ് കോളനികളായ രാജ്യങ്ങളിലാണ്. ഇതുകൂടാതെ രോഗത്തിന്റെ ഇൻഫക്ഷൻ നിരക്ക് കുറഞ്ഞിരിക്കുന്നത് ന്യൂസിലൻഡ് അടക്കമുള്ള രാജ്യങ്ങളിലുമാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്ത് എത്തുന്നവർക്കു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബ്രിട്ടൺ തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ യു.കെയിലേയ്ക്കു എത്തുന്ന യാത്രക്കാർക്ക് പത്തു ദിവസത്തെ സെൽഫ് ഐസൊലേഷനും രാജ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ കൊവിഡ് നെഗറ്റീവായി കാണുന്നവർക്കു അഞ്ചു ദിവസത്തെ മാത്രം ഐസൊലേഷൻ മതിയാവുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.