സ്വന്തം ലേഖകൻ
കിൽക്കി: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കിൽക്കിയിൽ യുവാക്കൾ ഒത്തു കൂടിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ താക്കീതുമായി ക്ലയർ കൗണ്ടി കൗൺസിൽ രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ബാങ്ക് ഹോളിഡേ ആഴ്ചയിലാണ് ക്ലയർ കൗണ്ടി കൗൺസിൽ പരിധിയിലുള്ള സ്ഥലത്ത് കൊവിഡ് നിയന്ത്രണങ്ങൾ എല്ലാം ലംഘിച്ച് ഒരു കൂട്ടം യുവാക്കൾ തടിച്ചു കൂടിയത്.
കൗൺസിൽ കഴിഞ്ഞ ദിവസം പുറത്തു വിട്ട സ്റ്റേറ്റ് മെന്റ്ിൽ തടിച്ചു കൂടിയ സാധാരണക്കാരായ ആളുകളോടു അപ്പീൽ ചെയ്യുകയാണ് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ ആളുകൾ തടിച്ചു കൂടുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്നു ഇവർ വ്യക്തമാക്കുന്നു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ഫുട്ടേജ് അനുസരിച്ച് കൊവിഡ് നിയന്ത്രണങ്ങൾ എ്ല്ലാം ലംഘിച്ചാണ് ഇവിടെ ആളുകൾ തടിച്ചു കൂടിയത്. ഇത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നു ക്ലയർ കൗണ്ടി അധികൃതർ വ്യക്തമാക്കുന്നു.
കൊവിഡ് എന്ന മഹാമാരി ഇതുവരെയും നിയന്ത്രണ വിധേയമായിട്ടില്ല. രാജ്യത്ത് മാത്രമല്ല , ലോകത്ത് എല്ലായിടത്തും കൊവിഡ് പടർന്നു പിടിക്കുകയാണ്. ലോകത്ത് എല്ലാ രാജ്യത്തും കൊവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സാമൂഹിക അകലവും പൊതുജന ആരോഗ്യ ഗൈഡ് ലൈൻസും കൃത്യമായി നടപ്പാക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ അയർലൻഡിലെ കിൽക്കിയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് യുവാക്കൾ ഒത്തു കൂടിയത്.