സ്വന്തം ലേഖകൻ
ഡബ്ലിൻ: കൊവിഡ് നിയന്ത്രണങ്ങളെപ്പറ്റി ചർച്ച ചെയ്യുന്നതിനായി രാജ്യത്തെ നാഷണൽ പബ്ലിക്ക് ഹെൽത്ത് എമർജൻസി ടീം യോഗം ചേർന്നു. രാജ്യത്തും പ്രത്യേകിച്ച് കോ കിൽഡെയറിലുമുള്ള കൊവിഡ് സാഹചര്യത്തെപ്പറ്റി പരിശോധിക്കുന്നതിനായാണ് യോഗം ചേർന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 164 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 22 കേസും കിൽഡെയറിലാണ്. ആരോഗ്യ മന്ത്രി സ്റ്റീഫൻ ഡൊണേലി കഴിഞ്ഞ ദിവസം കൊകിൽഡെയറിൽ നടപ്പിൽ വരുത്തിയ നിയന്ത്രമങ്ങൾ സംബന്ധിച്ചു വ്യക്തമാക്കിയിരുന്നു.
നിലവിൽ നിയന്ത്രണങ്ങൾ കൊണ്ടു വന്നിരിക്കുന്നതിനാൽ കോ കിൽഡെയറിൽ രോഗവ്യാപനം നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയാൽ ഇത് കൊവിഡ് വ്യാപനത്തിനു കാരണമാകുമെന്ന വാദമാണ് അധികൃതർ ഉയർത്തിയത്.
ആക്ടിങ് ചീഫ് മെഡിക്കൽ ഓഫിസർ ഡോ.റോനാൻ ഗ്ലയിന്റെ നിർദേശം അനുസരിച്ച് ഡബ്ലിൻ, കിൽഡെയർ, ടിപ്പേരി, ലിംറോക്ക്, കോർക്ക്, കാൽലോ എന്നിവിടങ്ങളിൽ കൊവിഡ് കണക്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്ത് കൂടുതൽ ജാഗ്രത വേണമെന്ന നിർദേശം നൽകിയിട്ടുണ്ട്.