ദമ്മാം: പ്രളയ ബാധിതർക്കായ് കെ പി സി സി നിർമ്മിച്ച് നൽകുന്ന ആയിരം വീട് പദ്ധതിയിലേക്ക് ഒ ഐ സി സി ദമ്മാം റീജ്യൺ തൃശൂർ ജില്ലാ കമ്മിറ്റി ഫണ്ട് നൽകി. സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, ദമ്മാം പ്രവിശ്യകളിലെ ഒ ഐ സി സി തൃശൂർ ജില്ലാ കമ്മിറ്റികൾ സംയുക്തമായാണ് കെ പി സി സി യുടെ ആയിരം വീടുകളിൽ ഒരെണ്ണം നിർമ്മിച്ച് നൽകുന്നത്. ഒ ഐ സി സി നൽകുന്ന വീടിൻറെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് തൃശൂർ ഡി സി സി പ്രസിഡണ്ട് ടി എൻ പ്രതാപനാണ്.
ദമ്മാം ഒ ഐ സി സി തൃശൂർ ജില്ലാ കമ്മിറ്റിയുടെ വിഹിതം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഷാജി മോഹനൻ ഡി സി സി പ്രസിഡണ്ട് ടി എൻ പ്രതാപന് കൈമാറി. സക്കീർ ഹുസൈൻ, ഹമീദ് കണിച്ചാട്ടിൽ, ഷണ്മുഖൻ, ഡൊമിനിക്, അഡ്വ.ഇസ്മായിൽ, ബെന്നി ആൻറണി, ഫൈസൽ എന്നിവരുടെ സഹകരണത്തോടെയാണ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ ഫണ്ട് നൽകിയത്.