കുടിയേറ്റക്കാരുടെ മക്കള്‍ക്കു രാജ്യത്തെ സ്‌കൂളുകളില്‍ വംശീയഅധിക്ഷേപം: പ്രതിഷേധം വ്യാപകമാകുന്നു

ഡബ്ലിന്‍: കുടിയേറ്റക്കാരുടെ മക്കള്‍ക്ക് സ്‌കൂളുകളില്‍ വംശീയതയ്ക്ക് ഇരയാകേണ്ടി വരുന്നതായി രക്ഷിതാക്കള്‍. ഐറിഷ് കുട്ടികളുടെ രക്ഷിതാക്കള്‍ കുടിയേറ്റക്കാരുടെ മക്കളോട് വിവിചേനം കാണിക്കുന്നതായും പരാതിയുണ്ട്. വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നതാണ് വിമര്‍ശനം. കോര്‍ക്കിലും ലിമെറിക്കിലും നടത്തിയ പഠന പ്രകാരമാണ് സംസ്‌കാരിക വംശീയത പ്രകടമാകുന്നതായി വ്യക്തമായിരിക്കുന്നത്. ഗവേഷണം എഴുതി തയ്യാറാക്കിയ ഗെര്‍ട്രുഡെ കോട്ടര്‍ പറയുന്നത് പല കുടിയേറ്റക്കാരായ കുട്ടികളുടെ രക്ഷിതാക്കളും പൊതുവായ അഭിപ്രായം പ്രകടിപ്പിക്കുന്നതിലാണ്.

വിവിധതലത്തിലുള്ള കുടിയേറ്റക്കാരെ അഭിമുഖം നടത്തിയെങ്കിലും പൊതുവായ ഇവര്‍ക്ക് പങ്ക് വെയ്ക്കാന്‍ ഒരു അനുഭവം കാണപ്പെടുന്നു. നൈജീരിയ, റോമാനിയ, കെനിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ചൈന, യുഎസ്, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 20 രക്ഷിതാകളെ ചോദ്യം ചെയ്ത്‌പ്പോള്‍ കോട്ടറിനും സഹ എഴുത്തുകാരന്‍ ഒലാനിയി കോലവോലയ്ക്കും ലഭിച്ച ഉത്തരത്തിലെ സമാനതകളാണ് വംശീയത പ്രകടമാണെന്ന നിഗമനത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ലണ്ടന്‍ കിങ് കോളേജിലെ കോണ്‍ഫറന്‍സില്‍ കണ്ടെത്തല്‍ അവതരിപ്പിച്ചിട്ടുണ്ട് കോട്ടര്‍. എല്ലാ രക്ഷിതാക്കളും തന്നെ സ്‌കൂളുകളില്‍ വംശീയതയുടെ അനുഭവങ്ങള്‍ ചൂണ്ടികാണിക്കാന്‍ ഉള്ളവരായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ തനിക്ക് ആഫ്രിക്കക്കാരെ ഇഷ്ടമല്ലെന്ന് ഒരു രക്ഷിതാവിനോട് പറഞ്ഞ സംഭവം വരെയുണ്ട്. രക്ഷിതാക്കളിലൊരാള്‍ സംബാവെയില്‍ നിന്നുള്ള ആളാമെന്ന് അറിഞ്ഞപ്പോഴാണ് തനിക്ക് മറ്റ് ആഫ്രിക്കകാരെ ഇഷ്ടമല്ലെന്നും സിംബാവെയില്‍ നിന്നുള്ള ആളാണെന്ന് അറിഞ്ഞതില്‍ ആകാംക്ഷ പ്രകടിപ്പിക്കുകയും ചെയ്തത്. ഇത്തരത്തിലുള്ള അനുഭവം പലസ്ഥലത്ത് നിന്നും ഉണ്ടായിട്ടുള്ളതായും അനുഭവസ്ഥന്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐറിഷ് രീതിയിലാണ് എല്ലാ കാര്യങ്ങളും ചെയ്യന്നതെങ്കില്‍ തങ്ങള്‍ക്ക് പ്രശ്‌നമൊന്നും വരുന്നില്ലെന്ന് അഫ്ഗാന്‍ രക്ഷിതാവ് പറയുന്നു. എന്നാല്‍ മറ്റ് രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നത് ഐറിഷ് രക്ഷിതാക്കള്‍ക്ക് സഹിക്കാന്‍ കഴിയുന്ന കാര്യമല്ലെന്ന് ഇവര്‍ ചൂണ്ടികാണിക്കുന്നു. കുട്ടികള്‍ വംശീയ അധിക്ഷേപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താലും തുണത്ത പ്രതികരണം ആണെന്ന് പരാതിയുണ്ട്. ഇക്കാര്യം ഗൗരവത്തിലെടുക്കാറില്ല അധികൃതരെന്ന് പല രക്ഷിതാക്കളും ഉദാഹരണ സഹിതം തന്നെ പറയുന്നു. സ്‌കൂളില്‍ ഒരു കുട്ടിയോട് കൂട്ടുകാര്‍ പറഞ്ഞത് കറുത്ത വര്‍ഗക്കാരെ അടിമകളായി ഉപയോഗിക്കുന്നവരാണെന്നും അത് കൊണ്ട് കുട്ടിയോടൊപ്പം കളിക്കില്ലെന്നുമായിരുന്നു. കൂടെ പഠിക്കുന്നവര്‍ തന്നെ കറുത്ത വര്‍ഗക്കാരനോട് തങ്ങള്‍ക്ക് കറുത്തവരെ ഇഷ്ടമല്ലെന്ന് പറയുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. വിഷയം പരാതിപ്പെട്ടാല്‍ അക്രമ സ്വഭാവവും മറ്റുള്ളവര്‍ പ്രകടമാക്കും. പരാതികേള്‍ക്കുന്ന അദ്ധ്യാപകരാകട്ടെ ഇതൊന്നും വംശീയ വിദ്വേഷമല്ലെന്ന് പറഞ്ഞ് പ്രശ്‌നത്തെ നിസാര വത്കരിക്കുകയും ചെയ്യുന്നുണ്ട്. കുട്ടികള്‍ അല്ലേ കുട്ടികളായി കണ്ടാല്‍ മതിയെന്ന നിലപാടാണ് അദ്ധ്യാപകരുടേത്.

എന്‍എഎസ് സി എന്ന മൈഗ്രന്റ് സ്പപോര്‍ട്ട് ഗ്രൂപ്പിന്റെ മുന്‍ സിഇഒ കൂടിയാണ് കോട്ടര്‍. ഇത്തരം രീതികള്‍ ആഫ്രിക്കന്‍ വംശജരുടെയും മറ്റ് അഭയാര്‍ത്ഥികളുടെയും പാര്‍ശ്വവല്‍കരണത്തിന് വഴിവെയ്ക്കുന്നതാണെന്ന് ചൂണ്ടകാണിക്കുന്നുണ്ട്. രക്ഷിതാക്കളിലൊരാള്‍ പറഞ്ഞത് സ്‌കൂളിന് പണം കൊടുക്കുന്നതാണ് നല്ലതെന്നാണ്. അങ്ങനെയെങ്കില്‍ തന്റെ കുട്ടി സ്‌കൂളിന്റെ നിലനില്‍പ്പിന് ആവശ്യമാണെന്ന് തോന്നുകയും കൂടുതല്‍ ശ്രദ്ധിക്കുകയും ചെയ്യുമെന്നും ഈ രക്ഷിതാവ് പ്രതീക്ഷിക്കുന്നു. ഇതിന് വേണ്ടി സമ്പാദ്യം തുടങ്ങിയെന്നും കൂടി ഇദ്ദേഹം പറയുന്നുണ്ട്.

Top