കുവൈത്തില്‍ തീപിടുത്തം, സ്ത്രീകളും കുട്ടികളും അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി :കുവൈത്തില്‍ ഇന്നലയുണ്ടായ തീപിടുത്തത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 10 പേര്‍ കൊല്ലപ്പെട്ടു. ഫര്‍വാനിയയിലെ ബ്ലോക്ക് 2ല്‍ ആണു അപകടം. താരിഖ് എന്ന പാകിസ്ത്ഥാനിയുടെ വില്ലയില്‍ ആണു അപകടം ഉണ്ടായത്. കച്ചവടക്കാരനായ ഇദ്ദേഹവും സഹോദരങ്ങളും കുടുംബവുമായി താമസിക്കുകയായിരുന്ന ഇവിടെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ച ഗോഡോണിലാണു തീപിടുത്തമുണ്ടായത്.തീപിടുത്തം മൂലമൂള്ള പുക ശ്വസിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ശ്വാസതടസ്സമാണു മരണ കാരണം എന്നാണു നിഗമനം. അപകട സമയത്ത് ഉറക്കത്തിലായിരുന്നു എല്ലാവരും.ഇത് കാരണമാണു മരണ സംഖ്യ ഉയരാന്‍ ഇടയായത്. മരിച്ചവര്‍ മുഴുവന്‍ പാകിസ്ഥാനികളും ഒരേ കുടുംബത്തിലെ അംഗങ്ങളുമാണു.

 

അഗ്‌നി ശമന ദുരന്ത നിവാരണ വിഭാഗത്തിന്റെ കഠിനമായ പരിശ്രമത്തിനു ഒടുവിലാണു വീടിനകത്ത് കുടുങ്ങിയവരെ പുറത്തെത്തിക്കാനായത്. 5പേര്‍ സംഭവ സ്ഥലത്ത് വെച്ചും ബാക്കിയുള്ളവര്‍ ആശുപത്രിയില്‍ വെച്ചുമാണു മരണമടഞ്ഞത്. പരിക്കേറ്റവര്‍ ഫര്‍വാനിയ ,മുബാറക് അല്‍ കബീര്‍ ആശുപതികളില്‍ ചികില്‍സയിലാണു.ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ആണു അപകട കാരണം എന്നാണു പ്രാഥമിക നിഗമനം.അപകടം സംബധിച്ച് ആഭ്യന്തര മന്ത്രാലയം കൂടുതല്‍ അന്വേഷണം നടത്തി വരികയാണു.വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് തീപിടിത്തമുണ്ടായത്. എല്ലാവരും ഉറങ്ങിക്കിടക്കുകയായിരുന്നതിനാല്‍ ദുരന്തവ്യാപ്തി കൂടുകയായിരുന്നു. ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് അധികൃതര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരില്‍ ചിലര്‍ക്കും പരിക്കുണ്ട്. വിവിധ ഭാഗങ്ങളില്‍നിന്നത്തെിയ 20 അഗ്നിശമന യൂനിറ്റുകളാണ് തീ നിയന്ത്രണമാക്കുന്നതിലും രക്ഷാപ്രവര്‍ത്തനത്തിലുമേര്‍പ്പെട്ടത്. തീ പൂര്‍ണമായി നിയന്ത്രണ വിധയേമാക്കിയതായി ജനറല്‍ ഫയര്‍ഫോഴ്സിലെ സുരക്ഷാകാര്യ ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി മേജര്‍ ജനറല്‍ ഖാലിദ് അല്‍ മുക്റാദ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top