കുവൈറ്റില്‍ മാസാജ് പാര്‍ലറുകളില്‍ വ്യാപക റെയ്ഡ്; ആണ്‍വാണിഭം നടത്തിയ 41 പേരെ അറസ്റ്റ് ചെയ്തു

കുവൈറ്റില്‍ മസാജ് പാര്‍ലറിന്റെ മറവില്‍ ആണ്‍വാണിഭം നടത്തിവന്ന പാര്‍ലര്‍ ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ 41 പേരാണ് പോലീസ് പിടിയിലായത്.മുഴുവന്‍ പേരും ഏഷ്യന്‍ വംശജരാണെന്നാണ് പോലീസ് നല്‍കുന്ന സൂചന.

തലസ്ഥാനമായ കുവൈറ്റ് സിറ്റിയിലെ മസാജ് പാര്‍ലറുകളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്.ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള അംഗങ്ങളായിരുന്നു റെയ്ഡില്‍ പങ്കെടുത്തത്. ഇവരില്‍ ഒരാള്‍ നേരത്തേ മസാജ് പാര്‍ലറിലെത്തി ഉപഭോക്താവെന്ന നിലയില്‍ ലൈംഗിക സേവനം ആവശ്യപ്പെടുകയായിരുന്നു. മസാജ് പാര്‍ലറിന്റെ മറവില്‍ ആണ്‍വാണിഭം നടക്കുന്നുണ്ടെന്ന് മനസിലാക്കിയ പൊലീസ് കൂടുതല്‍ സന്നാഹത്തോടെ എത്തിയ റെയ്ഡ് നടത്തുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

10 ദിനാറാണ് സംഘം ഇടപാടുകാരില്‍ നിന്ന് ഈടാക്കിയിരുന്നത്. സെക്‌സ് ടോയ്‌സ്, മേയ്ക്കപ്പ് കിറ്റുകള്‍, സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ തുടങ്ങി നിരവധി സാധനങ്ങളും റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ മുഹമ്മദ് അല്‍ ദുഫൈറി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ക്ക് നേരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനമെന്നും പൊലീസ് വ്യക്തമാക്കി.
സല്‍മിയ മേഖലയിലെ മസാജ് പാര്‍ലറില്‍ 2013 നവംബറില്‍ നടത്തിയ റെയ്ഡില്‍ നാലു യുവതികളെ അറസ്റ്റ് ചെയ്തിരുന്നു. അതിനും നേതൃത്വം നല്‍കിയിരുന്നത് ഏഷ്യന്‍ യുവതിയായിരുന്നു.

Top