വെണ്ടയ്ക്ക ദിവസവും കഴിച്ചാല്‍ നിത്യയൗവനം കാത്തുസൂക്ഷിക്കാം.ശരീരത്തിലെ ഫ്ലൂയിഡ് ശരിയായ തോതില്‍ നിലനിര്‍ത്താനാവശ്യമായ പൊട്ടാസ്യവും വെണ്ടക്കയില്‍ അടങ്ങിയിരിക്കുന്നു. ഹൃദയപേശികള്‍ക്കു രക്തം നല്‍കുന്ന ധമനികളുടെയും രക്തധമനികളുടെയും പിരിമുറുക്കം കുറയ്ക്കാനും പൊട്ടാസ്യത്തിനു സാധിക്കും. ഇത് രക്തസമര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തെ കഠിനാദ്ധ്വാനത്തില്‍ നിന്നു മോചിപ്പിക്കാനും സഹായിക്കുന്നു .എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്‌ടമാണ് വെണ്ടയ്ക്ക. വൈറ്റമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാത്സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും അടങ്ങിയ ഒരു പച്ചക്കറിയാണ് വെണ്ട. നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ത്തന്നെ ദഹനത്തെ ഉദ്ദീപിപ്പിക്കാനും ഇവന്‍ മിടുക്കനാണ്. വൈറ്റമിന്‍ എയോടൊപ്പം തന്നെ ആന്റിഓക്‌സിഡന്റുകളായ ബീറ്റ കരോട്ടിന്‍, സെന്തീന്‍ എന്നിവയുമുള്ളതിനാല്‍ കാഴ്‌ചശക്തി കൂട്ടാനും ഇത് ഉത്തമം തന്നെ. മുറിവുകളും ചുളിവുകളും പാടുകളും ഉണ്ടാകാതെ ത്വക്കിന്റെ ആരോഗ്യം സംരക്ഷിക്കാനും വെണ്ടക്കയ്ക്കു സാധിക്കും. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ഇമ്മ്യൂണ്‍ സിസ്‌റ്റത്തെ ഉദ്ദീപിപ്പിക്കുകയും അതുവഴി ശ്വേതരക്താണുക്കളുടെ അളവ് കൂട്ടുകയും ചെയ്യുന്നു. ഹൃദയപേശികള്‍ക്കു രക്തം നല്‍കുന്ന ധമനികളുടെയും രക്തധമനികളുടെയും പിരിമുറുക്കം കുറയ്ക്കാനും പൊട്ടാസ്യത്തിനു സാധിക്കും. ഇത് രക്തസമര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തെ കഠിനാദ്ധ്വാനത്തില്‍ നിന്നു മോചിപ്പിക്കാനും സഹായിക്കുന്നു. എന്നാല്‍ ഇതിലടങ്ങിയിരിക്കുന്ന ഓക്‌സലേറ്റുകള്‍ കിഡ്‌നി സ്‌റ്റോണിന് കാരണമാകുന്നതായി പറയുന്നുണ്ട്. ഫ്രൈ ചെയ്‌ത വെണ്ടയ്ക്കയില്‍ ധാരാളം കൊളസ്‌ട്രോളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ക്രമീകൃതമാണെങ്കില്‍ മാത്രം ഫ്രൈ ചെയ്‌ത് കഴിക്കാം.
വെണ്ട കൃഷി രീതിയും പരിചരണവും
കേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും നന്നായി വളരുന്ന ഒരു പച്ചക്കറിയാണ് വെണ്ട. ടെറസ്സിലും , മണ്ണിലും നന്നായി വളരും. ടെറസ്സില്‍ ആണെങ്കില്‍ ഗ്രോ ബാഗില്‍ , ചാക്കില്‍ ഒക്കെ വളര്‍ത്താം. വെണ്ടക്കയില്‍ ദഹനത്തിന് സഹായകരമായ നാരുകള്‍ ധാരാളം അടങ്ങിയിക്കുന്നു. കൂടാതെ ജീവകം എ, ജീവകം സി, ജീവകം കെ, കാല്‍സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്, മാംസ്യം, ഇരുമ്പ്, സിങ്ക്, ചെമ്പ് എന്നീ ഘടങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു. വെണ്ടയ്ക്ക ഉപയോഗിച്ച് സ്വാദിഷ്ട്ടമായ മെഴുക്കുപുരട്ടി , തീയല്‍ , സാമ്പാര്‍ ഇവ തയാറാക്കാം. അര്‍ക്ക അനാമിക , സല്‍കീര്‍ത്തി, അരുണ, സുസ്ഥിര തുടങ്ങിയവ ചില മികച്ചയിനം വേണ്ടകള്‍ ആണ്. ശാഖകളില്ലാത്ത ഇനം ആണ് അര്‍ക്ക അനാമിക, കായ്കള്‍ പച്ചനിറത്തില്‍ ഉള്ളവയാണ്. ഇളം പച്ചനിറത്തിലുള്ള നീളം കൂടിയ കായ്കള്‍ ആണ് സല്‍കീര്‍ത്തിയുടെ പ്രത്യേകത. അരുണ ആകട്ടെ ഇളം ചുവപ്പുനിറത്തില്‍ നീളംകൂടിയ കായ്കള്‍ തരുന്നു. സുസ്ഥിര പേര് പോലെ തന്നെ ദീര്‍ഘകാലം നിലനില്‍ക്കുന്ന ഇനമാണ്.
വിത്തുകള്‍ പാകിയാണ് വേണ്ട തൈകള്‍ മുളപ്പിക്കുന്നത്. നടുന്നതിന് മുന്‍പ് വിത്തുകള്‍ അല്‍പ്പ സമയം വെള്ളത്തില്‍ കുതിര്‍ത്തു വെക്കുന്നത് നല്ലതാണ്. സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ആണെങ്കില്‍ കൂടുതല്‍ നല്ലത്. വിത്തുകള്‍ വേഗം മുളക്കാനും രോഗപ്രതിരോധത്തിനും ഇത് നല്ലതാണ്. അടിവളമായി ചാണകപ്പൊടി ,എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് , ഉണങ്ങിയ കരിയില ഇവ ഇടാം. കമ്മ്യുണിസ്റ്റ് പച്ചയുടെ ഇലകള്‍ ഇടുന്നത് നിമാവിരയെ അകറ്റും. വിത്ത് നടുമ്പോള്‍ വരികള്‍ തമ്മില്‍ 60 സെന്റിമീറ്ററും ചെടികള്‍ തമ്മില്‍ 45 സെന്റിമീറ്ററും അകലം വരാന്‍ ശ്രദ്ധിക്കുക. ഗ്രോ ബാഗ് / ചാക്കില്‍ എങ്കില്‍ ഒരു തൈ വീതം നടുക. വിത്തുകള്‍ 3-4 ദിവസം കൊണ്ട് മുളക്കും. ആരോഗ്യമുള്ള തൈകള്‍ നിര്‍ത്തുക. ആദ്യ 2 ആഴ്ച വളങ്ങള്‍ ഒന്നും വേണ്ട. ഇടയ്ക്കിടെ സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) തളിച്ച് കൊടുക്കാം. ചെടികള്‍ക്ക് 3-4 ഇലകള്‍ വന്നാല്‍ ചാണകപ്പൊടി , മണ്ണിര കമ്പോസ്റ്റ് ഒക്കെ ഇട്ടു കൊടുക്കാം. ദ്രവ രൂപത്തിലുള്ള വളങ്ങള്‍ കൊടുക്കാം.
തണ്ട് തുരപ്പന്‍ ആണ് വെണ്ടയെ ആക്രമിക്കുന്ന പ്രധാന കീടം. വേപ്പിന്‍കുരു പൊടിച്ച് 24 മണിക്കൂര്‍ വെള്ളത്തിലിട്ട് ചീയിച്ച മിശ്രിതം ഇരട്ടി വെള്ളം ചേര്‍ന്ന് കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. വേപ്പിന്‍ കുരു ലഭ്യമല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക് ഇതേ പോലെ വെള്ളത്തില്‍ ഇട്ടു ഉപയോഗിക്കാം. രണ്ടാഴ്ച്ച കൂടുമ്പോള്‍ ഈ പ്രയോഗം ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചത് തടത്തില്‍ ഇടയ്ക്കിടെ വിതറുന്നതും തുരപ്പനെ ഒഴിവാക്കും.
ഇംഗ്ലീഷില്‍ okra ladies finger. എന്നീ പേരുകളില്‍ അറിയപ്പെടുന്ന വെണ്ടയുടെ ജന്മദേശം ആഫ്രിക്കയാണ്. വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിലാണ് വെണ്ട കൃഷി ചെയ്യുന്നത്. മാല്‍വേസി കുലത്തില്‍പ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം എബീല്‍ മൊസ്‌കസ് എസ്‌കുലന്റസ് ( Abelmoschus esculentus) എന്നാണ്. വെണ്ട കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലുള്ളത്.ഫിബ്രവരി-മാര്‍ച്ച്, ജൂണ്‍-ജൂലായ്, ഒക്ടോബര്‍-നവംബര്‍ എന്നീ മൂന്ന് സീസണുകളില്‍ കൃഷി ആരംഭിക്കാവുന്നതാണ്. കേരളത്തില്‍ അധികം ഉപയോഗിക്കുന്നത് നീളമുള്ള അര്‍ക്ക അനാമിക (ശാഖകളില്ലാത്ത ഇനം,പച്ചനിറത്തില്‍ കായ്കള്‍)വിഭാഗത്തില്‍പ്പെട്ട വെണ്ടയാണ്.കിരണ്‍(മഞ്ഞകലര്‍ന്ന പച്ചനിറത്തോടുകൂടിയ നീളമുള്ള കായ്കള്‍), പഞ്ചാബ് പത്മിനി(കടും പച്ചനിറത്തില്‍ കായ്കള്‍),സല്‍കീര്‍ത്തി (ഇളം പച്ചനിറത്തിലുള്ള നീളം കൂടിയ കായ്കള്‍),അരുണ (ഇളം ചുവപ്പുനിറത്തില്‍ നീളംകൂടിയ കായ്കള്‍),സുസ്ഥിര (ദീര്‍ഘകാലം നിലനില്‍ക്കുന്ന ഇനം,നീണ്ട കായ്കള്‍) എന്നിവയാണ് മറ്റ് വെണ്ട ഇനങ്ങള്‍.
ഒരു സെന്റ് സ്ഥലത്ത് വെണ്ട കൃഷി ചെയ്യുവാന്‍ 30 മുതല്‍ 35 ഗ്രാം വരെ വിത്ത് മതി. ഇതില്‍ നിന്നും 200 ചെടിവരെ കിട്ടും. നടാനുള്ള സ്ഥലം നന്നായി കിളച്ചശേഷം അല്പം കുമ്മായം ഇട്ടുകൊടുക്കണം. ഇത് മണ്ണിന്റെ പുളിപ്പ് മാറാന്‍ സഹായിക്കും. അടിവളമായി 200 കിലോ ഗ്രാം ചാണകപ്പൊടി നല്‍കാം. അല്പം ഉയരത്തില്‍ വാരമെടുത്ത് വിത്ത് കുതിര്‍ത്തിയശേഷം മണ്ണില്‍ നേരിട്ട് നടാവുന്നതാണ്. വിത്ത് നടുമ്പോള്‍ വരികള്‍ തമ്മില്‍ 60 സെന്റിമീറ്ററും ചെടികള്‍ തമ്മില്‍ 45 സെന്റിമീറ്ററും അകലം വേണം.
ഒന്നേകാല്‍ കിലോ കപ്പലണ്ടിപ്പിണ്ണാക്ക് 200 ഗ്രാം എല്ലുപൊടി ഒരു കിലോ ചാരം എന്നിവ കൂട്ടിച്ചേര്‍ത്ത മിശ്രിതം ചെടിക്ക് നല്‍കാവുന്നതാണ്. വളം നല്‍കുന്നതിനു മുന്‍പ് ചെടിയും മണ്ണും നനയ്ക്കണം.വെണ്ട കൃഷിയെ ബാധിക്കുന്ന രോഗങ്ങള്‍ തുരപ്പന്‍, മഞ്ഞളിപ്പ് എന്നിവയാണ്. വേപ്പിന്‍കുരു പൊടിച്ച് 24 മണിക്കൂര്‍ വെള്ളത്തിലിട്ട് ചീയിച്ച മിശ്രിതം ഇരട്ടി വെള്ളം ചേര്‍ന്ന് കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. ഒരു സെന്റ് സ്ഥലത്ത് കൃഷിയില്‍ നിന്ന് മൂന്നുമാസം കൊണ്ട് 60 കിലോ വെണ്ട വിളവെടുക്കാന്‍ സാധിക്കും.
വെണ്ടയ്ക്കയുടെ ഔഷധഗുണം
വെണ്ടയ്ക്ക സ്‌നിഗ്ധവും ശീതകരവുമാണ്. ശുക്ലത്തെ ഉത്പാദിപ്പിക്കും. മൂത്രത്തെ വര്‍ധിപ്പിക്കും. ഗുരുവാണ്. ഇതില്‍ പെക്ടിനും സ്റ്റാര്‍ച്ചും അടങ്ങിയിരിക്കുന്നു. പാകമാകാത്ത വെണ്ടയ്ക്കയാണ് കൂടുതല്‍ പ്രയോജനകരമായി കാണുന്നത്. മൂക്കാത്ത വെണ്ടയ്ക്ക ദിവസവും രാവിലെ തിന്നാല്‍ ശരീരത്തെ പോഷിപ്പിക്കും. അതിസാരത്തിന് വെണ്ടയ്ക്ക സൂപ്പുവെച്ച് ഉപയോഗിക്കുന്നത് നല്ലതാണ്.
ഇളയ വെണ്ടയ്ക്ക വേവിച്ച് അതിന്റെ ആവികൊണ്ടാല്‍ ചുമയ്ക്കും ഒച്ചയടപ്പിനും ജലദോഷത്തിനും ഫലം ചെയ്യുമെന്ന് മെറ്റീരിയ മെഡിക്കയില്‍ നാദ്കര്‍ണി രേഖപ്പെടുത്തിയിട്ടുണ്ട്. വെണ്ടയുടെ ഇലയും കായും ചതച്ച് നീരുള്ള ഭാഗത്ത് പുരട്ടിയാല്‍ നല്ല ഫലം പ്രതീക്ഷിക്കാം എന്ന് ഫാദര്‍ ബി.ജെ.പോനോന്‍ അഭിപ്രായപ്പെടുന്നു.വെണ്ടയുടെ വേര് ഉണക്കിപ്പൊടിച്ചത് ഒരു ടേബിള്‍സ്പൂണ്‍ എടുത്ത് അതില്‍ ഓരോ ടീസ്പൂണ്‍വീതം തേനും നെയ്യും ചേര്‍ത്ത് രാത്രി സേവിച്ച് അതിനുമീതേ പാല്‍ കഴിച്ചാല്‍ ശരീരത്തിന് ധാതുപുഷ്ടിയുണ്ടാകുന്നു. ശുക്ലത്തിന് കട്ടി വര്‍ധിക്കും. മൂപ്പു കുറഞ്ഞ വെണ്ടയ്ക്ക പച്ചയായി കഴിച്ചാല്‍ ശുക്ലസ്ഖലനം, ശീഘ്രസ്ഖലനം എന്നിവയ്ക്ക് നിവാരണമുണ്ടാകും. മൂത്രത്തില്‍നിന്ന് പഴുപ്പ്‌പോവുക, മൂത്രം പോകുമ്പോള്‍ വേദന അനുഭവപ്പെടുക, മൂത്രച്ചൂട്, മൂത്രതടസ്സം എന്നിവയ്ക്ക് വെണ്ടയ്ക്ക കഷായംവെച്ച് കഴിച്ചാല്‍ ഫലം ലഭിക്കും.
വെണ്ടയ്ക്കയില്‍ അടങ്ങിയ പോഷകദ്രവ്യങ്ങള്‍ ഇവയാണ്: പ്രോട്ടീന്‍ 2.2 ശതമാനം, ധാതവങ്ങള്‍ 0.7 ശതമാനം, കൊഴുപ്പ് 0.2 ശതമാനം, കാര്‍ബോഹൈഡ്രേറ്റ് 7.7 ശതമാനം, കാത്സ്യം 0.01 ശതമാനം, ഇരുമ്പ് 1.5 ശതമാനം, ഫോസ്ഫറസ് 0.03 ശതമാനം, വിറ്റാമിന്‍ ബി1, വിറ്റാമിന്‍ സി എന്നിവയും വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്.