പി.പി ചെറിയാൻ
വാഷിംങ്ടൺ: റോയൽ സൊസൈറ്റി പ്രഖ്യാപിച്ച ഫെലോഷിപ്പിനു അർഹരായ അഞ്ചു ഇന്ത്യൻ ശാസ്ത്രജ്ഞരിൽ ഹാർഡ് വാർഡ് സർവകലാശാലയിലെ മാത്തമാറ്റിക്‌സ് പ്രൊഫസർ ഡോ.ലക്ഷ്മി നാരായൺ മഹാദേവനും ഉൾപ്പെടുന്നു.
യൂണിവേഴ്‌സിറ്റി ഓഫ് കാംബ്രിഡ്ജ് മോളിക്കൂളർ ബയോളജി ഗ്രൂപ്പ് ലീഡർ രാമാനുജം ഹെഗ്‌ഡെ ദർഹം യൂണിവേഴ്‌സിറ്റി കെമിസ്ട്രി പ്രൊഫസർ ജസ്പാൽ ബധ്യാൾ യൂണിവേഴ്‌സിറ്റി ഓഫ് യോർക്ക് ഫിസിക്‌സ് പ്രൊഫസർ പ്രതിഭാ ഗെയ് എന്നിവരും ഉൾപ്പെടുന്നു.
1965 ൽ ഇന്ത്യയിൽ ജനിച്ച മഹാദേവൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസിൽ നിന്നു ബിരുദവും ഓസ്റ്റിൻ സർവകലാശാലയിൽ ഓഫ് ടെക്‌സസിൽ നിന്നും ബിരുദാനന്ദബിരുദവും 1995 ൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്നും പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട്.
2003 ൽ ഹാർഡ് വാർഡ് യൂണിവേഴ്‌സിറ്റിയിൽ മാത്തമാറ്റിക്‌സ് ഫാക്കൽറ്റിയിൽ പ്രഫസറായി ജോലിയിൽ പ്രവേശിച്ചത്. മാത്തമാറ്റിക്‌സ് ഫാക്കൽട്ടിയിൽ ആദ്യമായി നിയമിക്കപ്പെടുന്ന ഇന്ത്യൻ വംശജനായിരുന്നു മഹാദേവൻ 2000 ത്തിൽ ഊർജതന്ത്രത്തിൽ എൽജി നോബൽ പ്രൈസിനും അർഹനായി. ഇതു കൂടാതെ നിരവധി അംഗീകാരങ്ങളും മഹാദേവനു ലഭിച്ചിട്ടുണ്ട്.
2016 ൽ അമ്പതു ശാസ്ത്രജ്ഞർക്കാണ് എഫ്ആർഎസ് നൽകിയിട്ടുള്ളതെന്നു റോയൽ സൊസൈറ്റി പ്രസിഡന്റ് വെങ്കി രാമകൃഷ്ണൻ അറിയിച്ചു.