ഡാള്ളസ്: കേരള ലിറ്ററി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 31 ശനിയാഴ്ച വൈകിട്ട് ഡാള്ളസ് ഫോര്‍ട്ട് വര്‍ത്ത് പ്രദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന ഭാഷാ സ്‌നേഹികളായ മലയാളികളുടെ സാന്നിധ്യത്തില്‍ കേരള പിറവി ദിനാഘോഷം സമുചിതമായി ആഘോഷിച്ചു.
ഒക്ടോബര്‍ 30, 31 തീയതികളില്‍ ഡാള്ളസ് ഏട്രിയം ഹോട്ടല്‍ സമുച്ചയത്തില്‍ നിന്നു ലാനാ ദേശീയ സമ്മേളന സമീപനത്തോടനുബന്ധിച്ചാണ് കേരളപിറവി ദിനാഘോഷഹ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്.
ശനിയാഴ്ച വൈകതിട്ട് ഏഴു മണിക്ക് ചേര്‍ന്ന പൊതുസമ്മേളനത്തില്‍ കെഎല്‍എസ് പ്രസിഡന്റ് എബ്രഹാം തെക്കേമുറി അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരനും നോവലിസ്റ്റുമായ ബെന്ന്യാമിന്‍ മുഖ്യ പ്രഭാഷണം നടത്തി. കേരളത്തില്‍ പോലും അന്യമായികൊണ്ടിരിക്കുന്ന കേരള പിറവി ദിനാഘോഷം ഏഴാംകടലിനക്കരെ ഇത്രയും വിപുലമായി ആഘോഷിക്കാന്‍ നേതൃത്വം നല്‍കിയ കെഎല്‍എസ് പ്രവര്‍ത്തകരെ ബെന്ന്യമിന്‍ പ്രത്യേകം അഭിനന്ദിച്ചു.
ബെന്ന്യാമിന്‍, തെക്കേമുറി, ഷാജന്‍ ആനിത്തോട്ടം, ജോസ് ഓച്ചിലില്‍, ജെ.മാത്യൂസ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് പരിപാടികള്‍ ആരംഭിക്കാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷാജന്‍ ആനിത്തോട്ടം, ജോസ് ഓച്ചാലില്‍, ജെ.മാത്യൂസ്, എന്നിവര്‍ ആശംസാ സന്ദേശങ്ങള്‍ നല്‍കി. തുടര്‍ന്നു കലാപരിപാടികള്‍ അരങ്ങേറി.
ശ്രീ സ്‌കൂള്‍ ഓഫ് ഡാള്ളസ് അംഗങ്ങള്‍ അവതരിപ്പിച്ച മോഹിനിയാട്ടം, സെല്‍വിന്‍ ജോര്‍ജിന്റെ ഗാനാലാപനം, ഭരതനാട്യം, സെമി ക്ലാസിക്കല്‍ ഡാന്‍സ്, സറ്റാന്‍ഡ ജോര്‍ജ് ആന്‍ഡ് ഗ്രൂപ്പിന്റെ സംഘഗാനം റൈഷാ ഗ്രൂപ്പിന്റെ തിരുവാതിര, തുടങ്ങിയ പരിപാടികള്‍ ചടങ്ങില്‍ അരങ്ങേറി. ചടങ്ങില്‍ കേരള പ്രതിഛായ ജനിപ്പിച്ചു കെഎല്‍എസ് സെക്രട്ടറി ജോസണ്‍ ജോര്‍ജ് സ്വാഗതവും വൈസ് പ്രസിഡന്റ് സിജു നന്ദിയും പറഞ്ഞു. അനൂപ് സാം പ്രിയ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. തുടര്‍ന്നു കെഎല്‍എസ് പ്രവര്‍ത്തകര്‍ ഒരുക്കിയ ഡിന്നറും ഉണ്ടായിരുന്നു.