ഡാള്ളസ്: ലിറ്ററി സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) അടുത്ത രണ്ടു വര#ഷത്തേയ്ക്കു തിരഞ്ഞടുക്കപ്പെട്ട ഭാരവാഹികളുടെ പേരുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 30, 31 നവംബര്‍ ഒന്ന് തീയതികളില്‍ ഡാള്ളസ് എട്രിയം ഹോട്ടലില്‍ നടന്ന ലാനയുടെ ദേശീയ സമ്മേളന സമാപന ദിവസം ഇലക്ക്ഷന്‍ കമ്മിഷന്‍ എബ്രഹാം തോമസ് 2016 – 18 ലാന ഭാരവാഹികളായി പേരുകള്‍ വായിച്ചത് സമ്മേളന നഗരിയില്‍ ഒത്തു ചേര്‍ന്നിരുന്ന അമേരിക്കയിലെ സാഹിത്യകാരന്‍മാര്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.
സംഘടനയുടെ മുന്‍കാല തിരഞ്ഞെടുപ്പില്‍ പ്രതികരിച്ചിരുന്ന ഐക്യം ഈ തിരഞ്ഞെടുപ്പിലും നിലനിര്‍ത്തുവാന്‍ കഴിഞ്ഞതില്‍ എബ്രഹാം തോമസ് അംഗങ്ങള്‍ക്കു പ്രത്യേകം നന്ദി പറഞ്ഞു. ജോസ് ഓപ്പലില്‍ ഡാള്ളസ് (പ്രസിഡന്റ്), ജെ മാത്യു ന്യൂയോര്‍ക്ക് (സെക്രട്ടറി), ജോസന്‍ ജോര്‍ജ് ഡാള്ളസ് (ട്രഷറര്‍), വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍ (വൈസ് പ്രസിഡന്റ്), മാടശേരി ദിലീപ്കുമാര്‍ (ജോ.സെക്രട്ടറി) എന്നിവരാണ് അടുത്ത രണ്ടു വര്‍ഷത്തേയ്ക്കു ലാനയ്ക്കു നേതൃത്വം നല്‍കുക.
നോവല്‍ ചെറുകഥ കവിത തുടങ്ങിയവയുടെ രചയിതാവും പ്രമുഖ വാഗ്മിയും സരസനായ ജോസ് ഒച്ചാലില്‍ കേരള ലിറ്റററി സൊസൈറ്റി പ്രസിഡന്റും, സെക്രട്ടറി ട്രഷറര്‍ ചുമതലകളും ലാനയുടെ നിലവിലുള്ള സെക്രട്ടറിയുമാണ്. അമേരിക്കയിലെ തലമുതിര്‍ന്ന സാഹിത്യകാരനും വിമര്‍ശകനും പ്രൗഡഗംഭീരവും ആത്ഥസംപുഷ്ടമായ പ്രസംഗപരമ്പരകള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്യുന്ന ജെ.മാത്യൂസ് ജനനി മാസിക പത്രാധിപര്‍ ഗുരുകുല വിദ്യാപീഢം പ്രധാന അധ്യാപകന്‍ തുടങ്ങിയ ചുമതലകള്‍ സ്തുത്യര്‍ഹമായ നിര്‍വഹിച്ചിട്ടുള്ള നിരവധി കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ജോസണ്‍ ജോര്‍ജ് കേരള ലിറ്റററി സൊസൈറ്റിയുടെ വിവിധ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്.
വര്‍ഗീസ് എബ്രഹാം മാടശേരി നീലകണ്ഠന്‍ തുടങ്ങിയ പ്രവാസി മലയാളി സാഹിത്യത്തിന് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അമേരിക്കയിലെ എഴുത്തുകാരുടെ സൃഷ്ടികള്‍ അവതരിപ്പിക്കുന്നതിനു പ്രസിദ്ധീകരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്ക്കു ലാന നേതൃത്വം നല്‍കുമെന്നു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോസ് ഒച്ചാലില്‍ പറഞ്ഞു.