ലാനാ റീജിയണൽ കൺവൻഷൻ ജൂൺ 17 മുതൽ 19 വരെ കാലിഫോർണിയായിൽ: നോവലിസ്റ്റ് സേതു മുഖ്യാതിഥി

സ്വന്തം ലേഖകൻ

കാലിഫോർണിയ: നോർത്ത് അമേരിക്കയിലെ സാഹിത്യ – സാസ്‌കാരിക സംഘടനായ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കാ റീജിയൺ കൺവൻഷൻ സാൻഫ്രാൻസിസ്‌കോ ബേ ഏരിയായിൽ 2016 ജൂൺ 17 18 19 തീയ്യതികളിലായി സംഘടിപ്പിക്കുന്നതിനു മാടശേഖിര നീലകണ്ഠന്റെ അധ്യക്ഷതയിൽ ചേർന്ന റീജിയണൽ കമ്മിറ്റി യോഗം തീരുമാനിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

lana_
ലാനാ ദേശീയ പ്രസിഡന്റ് ജോസ് ഓച്ചാലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള പ്രശസ്ത നോവലിസ്റ്റ് എ.സേതുമാധവൻ (സേതു) മുഖ്യാതിഥിതായി പങ്കെടുക്കും.
അടുത്തിടെ അന്തരിച്ച പ്രശസ്ത കവി ഒഎൻവി കുറുപ്പിന്റെ അനുസ്മരണത്തിനായാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്നു കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുപ്പക്കപ്പെട്ട തമ്പി ആന്റണി അറിയിച്ചു. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി തമ്പി ആന്റണി (ചെയർമാൻ), ഗീതാ ജോർജ് (സെക്രട്ടറി), പ്രേമാ തെക്കേക്ക് (ട്രഷറർ), എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റിയുടെ രൂപീകരിച്ചിട്ടുണ്ടെന്നു ലാനാ ദേശീയ സെക്രട്ടറി ജെ.മാത്യു അറിയിച്ചു.

Top