വിമാന യാത്രയില്‍ ലഗേജില്‍ സ്മാര്‍ട്ട് ഫോണും ലാപ്‌ടോപും നിരോധിച്ചു; അപകട സാധ്യത മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം

ദുബൈ: വിമാനയാത്രക്കിടയില്‍ ഇനി സ്മാര്‍ട്ട് ഫോണും ലാപ്‌ടോപ്പും ഉപയോഗിക്കാന്‍ കഴിയ്യില്ല. ബാഗേജില്‍ ലാപ്‌ടോപ്പും സ്മാര്‍ട്ട് ഫോണുകളും നിരോധിച്ചുകൊണ്ടുള്ള നിയമം വന്നു. അടുത്ത ഏപ്രില്‍ മുതല്‍ പുതിയ നിരോധനം ലോകത്തിലേ എല്ലാ വിമാനത്താവളങ്ങളിലും നടപ്പില്‍ വരും. ലാപ്‌ടോപ്പിന്റേയും സ്മാര്‍ട്ട് ഫോണിന്റേയും ബാറ്ററികള്‍ പൊട്ടിതെറിക്കാനും അപകടത്തിനും ഉള്ള സാധ്യതകള്‍ തെളിഞ്ഞതിനാലാണിത്. ഈ സാധനങ്ങളിലെ ബാറ്ററിയില്‍ (LithiumIonen Battery) നിന്നും തീയുണ്ടാകാനും, പൊട്ടിത്തെറിയുണ്ടാകാനുമുള്ള സാദ്ധ്യത വിമാന യാത്രയുടെ സുരക്ഷയേ ബാധിക്കുകയാണ്. മാത്രമല്ല പല വിമാന ദുരന്തങ്ങളും പൊട്ടിത്തെറിയിലോ, തീപിടുത്തത്തിലോ ആണ് ഉണ്ടാകുന്നത്. ഇവയുടെ ശരിയായ കാരണങ്ങള്‍ കണ്ടെത്താനും ആകുന്നില്ല.

ഇനി മുതല്‍ ലാപ്‌ടോപ്പും സ്മാര്‍ട്ട് ഫോണുകളും ഹാന്റ് ബാഗില്‍ മാത്രമേ കൊണ്ടുപോകാന്‍ അനുവദിക്കൂ. തീപിടുത്തമോ, ചെറിയ സ്ഫോടനമോ ഉണ്ടായാല്‍ പെട്ടെന്ന് കണ്ടെത്താനാകും എന്ന സാധ്യത കണക്കിലെടുത്താണ് ഹാന്റ് ലഗേജ്ജില്‍ മാത്രമായി പരിമിതപ്പെടുത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോണ്‍ട്രിയാല്‍ ആസ്ഥാനമായുള്ള അന്താരാഷ്ട്ര വ്യോമഗതാഗത സംഘടനയാണ് (International Civil Aviation Organisation / ICAO) ഇതുസംബന്ധിച്ച തീരുമാനം തിങ്കളാഴ്ച കൈക്കൊണ്ടത്. ഈ നിയമം ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാവും. ലാപ്‌ടോപ്പുകളും സമാര്‍ട്ട് ഫോണുകളും ഉപയോഗിച്ചുള്ള ഭീകര ആക്രമണങ്ങളും തള്ളികളയാനാകില്ല. ഇതിലേ ബാറ്ററി നിശ്ചിത സമയ ക്രമത്തില്‍ ക്രമീകരിച്ച് അസൂത്രിതമായ തീപിടുത്തവും പൊട്ടിത്തെറിയും ഉണ്ടാക്കാം എന്നും തെളിഞ്ഞിട്ടുണ്ട്.

Top