ഡബ്ലിൻ :അയർലന്റിലെ മുഖ്യ പ്രതിപക്ഷമായ സിൻ ഫെയിൻ പിന്തുണ കുതിച്ചു കയറുന്നു ! ഏറ്റവും പുതിയ ബിസിനസ് പോസ്റ്റ്/ റെഡ് സി പോൾ പ്രകാരം, SINN FÉIN സപ്പോർട്ട് 28% ആയി കുതിച്ചുയർന്നു .നേരത്തെ ഈ വർഷം ജനുവരിക്ക് പിന്തുണ കുറഞ്ഞിരുന്നു.
മേരി ലൂ മക് ഡൊണാൾ ഡ് നയിക്കുന്ന പാർട്ടി കഴിഞ്ഞ മാസം നടന്ന വോട്ടെടുപ്പിൽ നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു .ഇത് 2020 ന് ശേഷമുള്ള ഏറ്റവും മോശം പിന്തുണയായി കുറഞ്ഞിരുന്നു. ഇപ്പോൾ ജനങ്ങളുടെ പിന്തുണ 27-ൽ നിന്ന് 34% ആയി ഉയർന്നത് 18-34 വയസ് പ്രായമുള്ള യുവാക്കളുടെ പിന്തുണ പാർട്ടിക്ക് കൂടിയതിനാൽ ആണ്.
സിൻ ഫെയ്‌നിൻ്റെ പിന്തുണ തൊഴിലാളിവർഗത്തിനിടയിൽ ശക്തമാണെന്നും ഡബ്ലിനിൽ അത് ദുർബലമാണെന്നും വോട്ടെടുപ്പ് കണ്ടെത്തി. സ്ത്രീകളേക്കാൾ പുരുഷൻമാരിൽ നിന്നാണ് പാർട്ടിക്ക് കൂടുതൽ പിന്തുണ ലഭിക്കുന്നതെന്നും കണ്ടെത്തുന്നു.
വോട്ടെടുപ്പിൽ, ഫൈൻ ഗേലിൻ്റെ പിന്തുണ 20% ആയി തുടർന്നു, ഫിയാന ഫെയ്ൽ ഒരു പോയിൻ്റ് കുറഞ്ഞ് 16% ആയി, കൂടാതെ സ്വതന്ത്രർക്കുള്ള പിന്തുണയും ഒരു പോയിൻ്റ് കുറഞ്ഞു.വോട്ടെടുപ്പിൽ സോഷ്യൽ ഡെമോക്രാറ്റുകളുടെ പിന്തുണ 7% ഉയർന്നു, ലേബർ പാർട്ടിക്ക് 4% തന്നെയായി നിൽക്കുന്നു.വോട്ടെടുപ്പ് പ്രകാരം ഗ്രീൻ പാർട്ടിക്കുള്ള ള്ള പിന്തുണ 3% ആയി കുറഞ്ഞു, പീപ്പിൾ ബിഫോർ പ്രോഫിറ്റും 3% ആണ്. അയർലണ്ടിൽ അടുത്ത പൊതുതെരഞ്ഞെടുപ്പ് 2025 മാർച്ചിൽ നടക്കും.അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ് ഈ വർഷം ജൂണിൽ നടക്കും