റഹീമ: മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന ലീഡര്‍ കെ.കരുണകാരന്‍റെ ആറാമത് ചരമവാര്‍ഷികദിനത്തില്‍ ഒ ഐ സി സി റഹീമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണയോഗം സംഘടിപ്പിച്ചു. ആധുനിക കേരള വികസനത്തില്‍ നിര്‍ണ്ണായകമായ ചുവടുവയ്പുകള്‍ നടത്തിയിട്ടുള്ള കെ.കരുണാകരന്‍റെ നാമധേയം അദ്ദേഹത്തിന്‍റെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രം യാഥാര്‍ത്ഥ്യമാക്കിയ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് നല്‍കണമെന്ന് അനുസ്മരണ യോഗത്തില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു.
റഹീമ ഏരിയ കമ്മിറ്റി വൈസ് പ്രസിഡണ്ട് പി.എ.സാദിഖിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി എന്‍.മുഹമ്മദ് ഷാനി ആദിക്കാട്ടുകുളങ്ങര ലീഡര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡിജോ ടി അലക്സ്, ഷാനി നൗറസ്, ശിഹാബ് എന്നിവര്‍ സംസാരിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക