രക്ഷിതാക്കള്‍ക്ക് ഒരു വര്‍ഷം വരെ കുഞ്ഞിനോടൊപ്പം ചിലവഴിക്കാം; പുതിയ പാരന്റല്‍ ലീവുകള്‍ 2021ന്നോടെ പ്രാബല്യത്തില്‍

മെറ്റെണിറ്റി,പെറ്റേണിറ്റി ആനുകൂല്യങ്ങള്‍ക്ക് പുറമെ രക്ഷിതാക്കള്‍ക്ക് ഏഴ് ആഴ്ചവരെ പെയ്ഡ് പാരന്റല്‍ ലീവ് ആനുകൂല്യം 2021 മുതല്‍ നടപ്പില്‍ വരുമെന്ന് ശിശുവകുപ്പ് വകുപ്പ് മന്ത്രി കാതറീന്‍ സപ്പോണ്‍. ഇതോടെ രക്ഷിതാക്കള്‍ക്ക് ആദ്യവര്‍ഷം കുഞ്ഞിനോടോപ്പം കഴിയാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

ആഴ്ചയില്‍ 245 യൂറോ ബെനിഫിറ്റും മാതാപിതാക്കള്‍ക്കും ലഭിക്കും. കുഞ്ഞുങ്ങള്‍ക്കും കൗമാരക്കാര്‍ക്കുമുള്ള ഗവണ്മെന്റിന്റെ പുതിയ അഞ്ചിന പദ്ധതികള്‍ തുടക്കംക്കുറിച്ചു. നിയമ വകുപ്പും സാമൂഹിക സുരക്ഷാ വകുപ്പും ഒന്നിച്ചാണ് പുതിയ പെയ്ഡ് പാരന്റല്‍ ലീവ് ആനുകൂല്യം നടപ്പില്‍ വരുത്തുന്നത്. കുഞ്ഞ് ജനിച്ചാല്‍ ഒരു വര്‍ഷം വരെ അനുകൂല്യത്തോടെയുള്ള അവധിയില്‍ പ്രവേശിക്കാന്‍ കഴിയുന്ന ഈ പദ്ധതി അയര്‍ലണ്ടുകാരിലും പ്രവാസികളിലും ഒരുപോലെ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു വര്‍ഷം കാലയളവുവരെ അവധിയില്‍ പ്രവേശിക്കാന്‍ കഴിയുന്നത് മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്. പദ്ധതി നടപ്പാക്കുന്നതോടെ ഒരു വര്‍ഷം വരെ സമയം നാട്ടിലെത്തി കുടുംബത്തോടൊപ്പം ചെലവിടാന്‍ കഴിയും. കുഞ്ഞിനെ ദത്തെടുക്കുന്നവര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. നിലവില്‍ മെറ്റേണിറ്റി അവധികള്‍ 26 ആഴ്ചയും പെറ്റേണിറ്റി അവധികള്‍ 2 ആഴ്ചയുമായാണ് തുടരുന്നത്. രണ്ടും സമന്വയിപ്പിച്ചുകൊണ്ടുള്ള ആദ്യ പദ്ധതിയാണിത്. നിലവില്‍ സൗജന്യമായുള്ള മെറ്റേണിറ്റി ലീവിന്റെ ദൈര്‍ഘ്യം 16 ആഴ്ച വരെയും പെയ്ഡ് മെറ്റേണിറ്റി ലീവ് 26 ആഴ്ച വരെയുമാണ്. പിതാവിന് രണ്ട് ആഴ്ചത്തെ പെയ്ഡ് പെറ്റേണിറ്റി ലീവ് മാത്രമാണുള്ളത്.

അതേസമയം പിതാവിന് കുഞ്ഞിനോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ ഗവണ്മെന്റ് അവസരമൊരുക്കുമെന്ന് കാതറീന്‍ സപ്പോണ്‍  പ്രസ്താവിച്ചു. ഫിയാന ഫെയിലാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് 26 ആഴ്ച നീളുന്ന പെയ്ഡ് ലീവിന് അവസരമൊരുക്കുന്ന നിയമം അടുത്തിടെ ഡെയ്ലില്‍ അവതരിപ്പിച്ചത്. പ്രതിവര്‍ഷം 65,000 രക്ഷിതാക്കള്‍ ഈ ആനുകൂല്യത്തിന് അര്‍ഹത നേടുമെന്നാണ് കണക്ക്. യൂറോപ്പ്യന്‍ യൂണിയനില്‍ ഉള്‍പ്പെട്ട ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമാണ് പെയ്ഡ് പാരന്റല്‍ ലീവ് ഇല്ലാത്തത്. രാജ്യങ്ങളെല്ലാം തന്നെ ഇത്തരം ആനുകൂല്യങ്ങള്‍ നിര്‍ബന്ധമാക്കാന്‍ യൂറോപ്പ്യന്‍ യൂണിയന്‍ നിര്‍ദേശം നല്‍കിയിരുന്നു.

രാജ്യത്തെ പൊതുമേഖലാ ജീവനക്കാര്‍ക്ക് പ്രത്യേകിച്ച് ആരോഗ്യ മേഖലയില്‍ നേഴ്സിങ് ജീവനക്കാരെ ആകര്‍ഷിക്കാന്‍ പാരന്റല്‍ ലീവ് പോലുള്ള പദ്ധതികള്‍ക്ക് കഴിഞ്ഞേക്കും എന്ന വിശ്വാസവും ഭരണകര്‍ത്താക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്. ജനിച്ച കുഞ്ഞിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യവും പദ്ധതിയ്ക്ക് പുറകിലുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top