ലിമെറിക്: ലിമെറികിലെ റേസ്‌കോഴ്സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അഭിഷേകാഗ്നി ധ്യാനം അവസാന ദിവസത്തിലേയ്ക്ക്. വിശ്വാസികള്‍ക്കു വിശ്വാസപ്രഖ്യാപനത്തിന്റെ സമര്‍പ്പിത രൂപം സമ്മാനിച്ചാണ് അഭിഷേകാഗ്നി ധ്യാനം സമാപനത്തിലേക്ക് അടുക്കുന്നത്. ധ്യാനം ഇന്ന് വൈകിട്ട് സമാപിക്കും.
ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ത്രിദിന ധ്യാനത്തില്‍ പങ്കെടുക്കാന്‍ നൂറുകണക്കിനു വിശ്വാസികളാണ് ഓരോ ദിവസവും ധ്യാന കേന്ദ്രത്തിലേക്ക് എത്തുന്നത്. രാവിലെ ജപമാലയോടെ ആരംഭിച്ച ചടങ്ങുകളില്‍ ഫാ.സേവ്യര്‍ ഖാനും, ഫാ.ഫ്രാന്‍സിസ് നീലങ്കാവും ചേര്‍ന്നു വിശുദ്ധ ബലി അര്‍പ്പിച്ചു.
ഇന്നലെ ലിമെറിക് ബിഷപ്പ് ബ്രണ്ടന്‍ ഹീലിയാണ് വിശ്വാസികള്‍ക്കു വചന സന്ദേശം നല്‍കിയിരുന്നത്. പ്രപഞ്ചത്തെ സംരക്ഷിക്കാത്ത വിശ്വാസി ദൈവത്തെയും സൃഷ്‌ടിച്ച പ്രപഞ്ചത്തെ തന്നെയും തള്ളിപ്പറയുകയാണ് ചെയ്യുന്നതെന്നു അദ്ദേഹം പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത്, നമ്മോടും നമ്മുടെ സഹജീവികളോടുമുള്ള കരുതല്‍ കൂടിയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അതുകൊണ്ടു തന്നെ പരിസ്ഥിതി ധര്‍മം എന്നത് ക്രൈസ്‌തവ ധര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് വൈകിട്ട് 5.30 നു ധ്യാനം സമാപിക്കും. കൌണ്‍സില്‍ ആവശ്യമുള്ളവര്‍ക്കു രാവിലെ തന്നെ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രത്യേക സജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസവും ഉച്ചയ്ക്കു പന്ത്രണ്ടിനാണ് ദിവ്യബലി അര്‍പ്പിക്കുന്നത്. കുട്ടികളുടെ ധ്യാനത്തില്‍ മുന്നൂറോളം കുരുന്നുകളാണ് പങ്കുടുക്കുന്നത്. ഏതാണ്ട് ആയിരത്തി അഞ്ഞൂറോളം മലയാളികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കണ്‍വന്‍ഷനില്‍ പങ്കെടുത്ത് അനുഗ്രഹം നേടുന്നത്.