ഡബ്ലിൻ :അയർലണ്ട് സീറോ മലബാർ സഭ ഡബ്ലിൻ സോണലിലെ വിവിധ കുർബാന സെന്ററുകൾക്കായി നടത്തപ്പെടുന്ന ‘ LENTEN RETREAT 2024‘ ഫെബ്രുവരി 23 ന് വെള്ളിയാഴ്ച്ച ആരംഭിക്കും . ധ്യാനം നയിക്കുന്ന പ്രശസ്‌ത വചനപ്രഘോഷകൻ റവ ഡോ. കുര്യൻ പുരമഠം ബുധനാഴ്ച്ച രാവിലെ ഡബ്ലിനിൽ എത്തിച്ചേർന്നു. സീറോ മലബാർ സഭ നാഷണൽ കോർഡിനേറ്റർ റവ ഫാ. ജോസഫ് ഓലിയക്കാട്ടിൽ ,ഫാ. സെബാൻ വെള്ളമത്തറ,ഡബ്ലിൻ സോണൽ ഫിനാൻസ് ട്രസ്റ്റി ബിനോയ് ജോസ് ,OLV Church ധ്യാനത്തിന്റ കോർഡിനേറ്റർ ജോസ് പോളി ,തോമസ് കുര്യൻ തുടങ്ങിയവർ ഡബ്ലിൻ എയർപോർട്ടിൽ ഡോ. കുര്യൻ പുരമഠത്തിനെ സ്വീകരിച്ചു.ധ്യാനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സോണൽ ട്രസ്റ്റി ബിനുജിത് സെബാസ്റ്റ്യന്‍ അറിയിച്ചു.
ബ്ലാഞ്ചാർസ്റ്റൗൺ, നാവൻ , സോഡ്സ് , ഫിബ്സ്ബറോ ബ്യൂമോണ്ട് മാസ് സെൻ്ററുകൾക്കായി ഫെബ്രുവരി 23,24,25 വെള്ളി ശനി ഞായർ ദിവസങ്ങളിൽ OLV Church – ലും TALLAGHT, LUCAN, INCHICORE ,ATHY ,BRAY, BLACKROCK എന്നീ കുർബാന സെന്ററുകൾക്കായി മാർച്ച് 1,2,3 തീയതികളിൽ THE CHURCH OF GUARDIAN ANGEL BKACKROCK ലും ആയിട്ടാണ് ധ്യാനം ക്രമീകരിച്ചിട്ടുള്ളത്. Dublin Zonal ലെ എല്ലാ Mass Center -കളിൽ ഉള്ളവർ ഏതെങ്കിലും ഒരു ധ്യാനത്തിൽ പങ്കെടുത്ത് ദൈവാനുഗ്രഹം നേടണമെന്ന് നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടിൽ അഭ്യർത്ഥിച്ചു.
23 ന് വെള്ളിയാഴ്ച വൈകുന്നേരം 5:30 മണി മുതൽ 9:30 മണിവരെയും, ശനിയാഴ്ച 12:30 മുതൽ 7മണിവരെയും. ഞായർ 12:30 മുതൽ 5 മണിവരെയും OLV ദേവാലയത്തിൽ വെച്ചും, മാർച്ച് ഒന്നിന് വെള്ളിയാഴ്ച വൈകുന്നേരം 5:30 മണി മുതൽ 9:30 മണിവരെയും, ശനിയാഴ്ച 12 :30 മുതൽ 7 മണിവരെയും,ഞായറാഴ്ച്ച 1.30 മണി മുതൽ 7 :30 വരെയും ബ്‌ളാക്ക്‌റോക്ക് ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ വെച്ചും ആണ് ധ്യാനം ക്രമീകരിച്ചിട്ടുള്ളത്.
താമരശേരി രൂപതയുടെ കീഴിലുള്ള കോഴിക്കോട് പാസ്റ്ററൽ സെന്റർ ഡറക്ടറായി സേവനമനുഷ്ഠിച്ച് വരുന്ന ഫാ. ഡോ. കുര്യൻ പുരമഠം കൗൺസിലിംഗ് സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടിയ വൈദികനാണ് . ആലുവ സെന്റ് ജോസഫ്സ് മേജർ സെമിനാരി സൈക്കോളജി പ്രഫസർ,കോഴിക്കോട് ഗുഡ് ഷെപ്പേർഡ് പ്രീസ്റ്റ് ഹോം ഡയറക്ടർ, കോഴിക്കോട് മെന്റൽ ഹോസ്പിറ്റൽ എത്തിക്കൽ കമ്മിറ്റി അംഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്രിസ്ത്യൻ ചെയർ, ബോർഡ് അംഗം,തുടങ്ങിയ നിലകളിലും പ്രവർത്തിച്ചുവരുന്ന റവ ഡോ. കുര്യൻ പുരമഠം പ്രശദ്ധനായ വചന പ്രഘോഷകൻ കൂടിയാണ് .
ദൈവത്തിന്റെ സ്വരം കേൾക്കുവാനും അത് നമ്മെ ഹൃദയ നവീകരണത്തിലേക്കും നയിക്കുവാനുമുള്ള
നോമ്പുകാല ധ്യാനങ്ങളിൽ പങ്കെടുക്കുവാൻ ഏവരെയും സ്‌നേഹപൂർവം സ്വാഗതം ചെയ്യുന്നുവെന്ന് ഫാ ജോസഫ് ,ഫാ റോയി വട്ടക്കാട്ടിൽ ,ഫാ സെബാൻ എന്നിവർ അഭ്യർത്ഥിച്ചു .