യൂട്ട: ലെസ്ബിയന്‍ ദമ്പതിമാര്‍ ദത്തെടുത്തു വളര്‍ത്തുന്ന ഒറു വയസുള്ള പെണ്‍കുട്ടിയെ ഏഴു ദിവസത്തിനകം വീട്ടില്‍ നിന്നും മാറ്റണമെന്ന യൂട്ടാ സെവന്‍ത്ത് ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജുവനൈല്‍ ജഡ്ജി സ്‌കോട്ട് ജോഹന്‍സന്‍ ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം വിവാഹതരായ ലെസ്ബിയന്‍ ദമ്പതികള്‍ സ്വവര്‍ഗവിവാഹം നിയമവിധേയമായി സുപ്രീംകോടതി ഉത്തരവിട്ടതിനു ശേഷമാണ് എട്ട് മാസമുള്ള പെണ്‍കുട്ടിയെ ഓഗസ്റ്റ് മാസം ദത്തെടുത്തത്.
സ്വവര്‍ഗ വിവാഹിതര്‍ ദത്തെടുത്തു വളര്‍ത്തുന്ന മാതാപിതാക്കള്‍ ശരിയായ മാതാപിതാക്കളുടെ ശിക്ഷണത്തില്‍ വളര്‍ത്തുന്ന കുട്ടികളെപ്പോലെ ഗുണകരമായിരിക്കുകയില്ല എന്നാണ് ഗവേഷണങ്ങളില്‍ നിന്നു വ്യക്തമായിരിക്കുന്നതെന്നു ജഡ്ജി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ജഡ്ജിയുടെ വിധി ഞങ്ങളെ ഞെട്ടിച്ചതായും ഇതിനെതിരെ ഉയര്‍ന്ന കോടതിയെ സമീപിക്കുമെന്നും ലസ്ബിയന്‍ ദമ്പതിമാര്‍ പറഞ്ഞു.
ഒക്ടോബര്‍ മൂന്ന് ചൊവ്വാഴ്ച ലസ്ബിയന്‍ ദമ്പതിമാരായ ഏപ്രില്‍ ഹോഗ്ലാത്തി റബേക്ക പിയേഴ്‌സണ്‍ എന്നിവര്‍ക്കെതിരെ കോടതി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ഏഴു ദിവസത്തിനകം ഇവര്‍ക്കു കുട്ടിയെ വിട്ടുകൊടുക്കേണ്ടിവരും. കോടതി വിധി അനുസരിക്കാന്‍ എല്ലാവര്‍ക്കും സാധ്യമല്ലാത്ത വ്യക്തിപരമായ വിശ്വാസങ്ങള്‍ ഒരിക്കലും വിധിയെ സ്വാധീനിക്കാന്‍ അനുവദിക്കരുത് ഗവര്‍ണര്‍ ഗാരി ആര്‍ ഹെര്‍ബര്‍ട്ട് പറഞ്ഞു.