മ​രി​ച്ചു പോ​യ അ​ച്ഛ​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ മ​ക​ന്‍റെ ക​ത്തും അതിനു ലഭിച്ച മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

മരണമടഞ്ഞ പിതാവിന്‍റെ പിറന്നാൾ ദിനത്തിൽ മകൻ സ്വർഗത്തിലേക്ക് അയച്ച നിഷ്ക്കളങ്കമായ കത്തും അതിന് ലഭിച്ച മറുപടിയുമാണ് സോഷ്യൽമീഡിയയുടെ കൈയടി നേടുന്നത്. സ്കോട്ട്ലൻഡിലെ ബ്ലാക്ക് ബേണ്‍ സ്വദേശിനിയായ ടെറി കൊപ്ലാൻഡാണ് തന്‍റെ മകൻ ജാസ്, പിതാവിന് സ്വർഗത്തിലേക്ക് അയച്ച കത്തും അതിനു ലഭിച്ച മറുപടിയും ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത്. “മിസ്റ്റർ പോസ്റ്റ്മാൻ, ഈ കത്ത് സ്വർഗത്തിൽ എത്തിക്കാമോ, ഇന്ന് എന്‍റെ അച്ഛന്‍റെ പിറന്നാളാണ്’.

എന്നായിരുന്നു ടെറിയുടെ ഏഴുവയസുകാരനയ മകൻ സ്വർഗത്തിലേക്ക് അയച്ച കത്തിൽ എഴുതിയിരുന്നത്. ഈ കത്ത് ശ്രദ്ധിയിൽപ്പെട്ട ഡെലിവറി ഓഫീസ് മാനേജർ ഇപ്രകാരം മറുപടി നൽകി. “പ്രിയപ്പെട്ട ജാസ്, നിന്‍റെ കത്ത് സ്വർഗത്തിലേക്ക് അയക്കാൻ നേരം ഞങ്ങൾ ചിലകാര്യങ്ങൾ ശ്രദ്ധിച്ചു. മാത്രമല്ല സ്വർഗത്തിലുള്ള ഡാഡിയുടെ അടുക്കൽ ഈ കത്ത് എത്തിക്കുവാൻ ഞങ്ങൾ വിജയിച്ചത് എങ്ങനെയാണെന്നും നിന്നോട് പറയുവാൻ ആഗ്രഹിക്കുന്നു. ബഹിരാകാശ വസ്തുക്കളെയും നക്ഷത്രങ്ങളെയും മറികടന്ന് അവിടെ എത്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. പക്ഷെ ഈ കത്ത് അവിടെ എത്തിയെന്ന് ഞങ്ങൾക്ക് ഉറപ്പു വരുത്തണമായിരുന്നു. സുരക്ഷിതമായി കത്തുകളെത്തിക്കുവാൻ ഞങ്ങൾ എപ്പോഴും കൂടുതൽ ശ്രദ്ധ നൽകാറുണ്ട്. ഈ കത്ത് സ്വർഗത്തിൽ എത്തിയെന്ന് ഉറപ്പുവരുത്താൻ എന്നാൽ കഴിയുന്നതെല്ലാം ഞാൻ ചെയ്യും. സ്നേഹത്തോടെ, സീൻ മിലിഗണ്‍, അസിസ്റ്റന്‍റ് ഡെലിവറി ഓഫീസ് മാനേജർ’. ഈ കത്ത് കണ്ട മകൻ എത്രത്തോളം സന്തോഷിച്ചുവെന്ന് ജാസിന്‍റെ അമ്മ ഫേസ്ബുക്കിൽ വ്യക്തമാക്കി. മാത്രമല്ല തങ്ങളെ അറിയില്ലാത്ത ഒരാൾ ഇത്രെയും ബുദ്ധിമുട്ടി എന്‍റെ മകനെ സന്തോഷിപ്പിച്ചതിൽ ഞാൻ അതിയായി സന്തോഷിക്കുന്നുവെന്നും ടെറി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top