ഡബ്ലിൻ: രാജ്യത്ത് കൊവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ ലിമെറിക്കിലെ കെയർ ഹോമിൽ ഇതുവരെ മരിച്ചത് ഏഴു പേർ. 26 പേർ കൊവിഡ് പോസിറ്റീവാകുകയും ചെയ്തിട്ടുണ്ട്. ക്രിസ്മസിനു ശേഷം പുറത്തു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവിടെയുള്ള മരണത്തിന്റെയും കൊവിഡ് പോസിറ്റീവ് രോഗികളുടെയും വിവരം പുറത്തു വന്നിരിക്കുന്നത്.
കൊവിഡ് എന്ന മഹാമാരി പടർന്നു പിടിക്കുന്നതിന്റെ മൂന്നാം ഘട്ടത്തിൽ അതി ഭീകരമാണ് കാര്യങ്ങൾ എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. ലിമറിക്കിലെ നഴ്‌സിംങ് ഹോമുകളിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നവരിൽ മൂന്നിൽ ഒന്ന് ജീവനക്കാരും, ഒരു വിഭാഗം ആരോഗ്യ പ്രവർത്തകർക്കും നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കാസ്റ്റൽസ്‌ട്രേയിലെ നഴ്‌സിംങ് ഹോം മാനേജർ ക്വാളിൻസിന്റെ അഭിപ്രായത്തിൽ ഇവിടെയുള്ള 100 ജീവനക്കാരിൽ 28 പേർക്കും, 69 റസിഡൻസിൽ 26 പേർക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾക്കു കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് ലിമേറിക്കിലാണ്. പോസിറ്റിവീറ്റി നിരക്കിൽ ഏറ്റവും കൂടുതലും ഇവിടെയാണ് എന്നും ഇദ്ദേഹം സ്ഥിരീകരിക്കുന്നു.
രാജ്യത്ത് ഒരു ലക്ഷം പേരിൽ പരിശോധന നടത്തിയപ്പോൾ 1706 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇത് കഴിഞ്ഞ ഡിസംബറിനെ അപേക്ഷിച്ചു 13 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന വിവരം.