അഡ്വ.സിബി സെബാസ്റ്റ്യന്‍
ഡബ്ലിൻ: സുരക്ഷാ പഴുതുകളിലൂടെ മൂന്നു രോഗികൾ രക്ഷപെട്ട സാഹചര്യത്തിൽ ലിംറിക്കിലെ സൈക്യാട്രിക് യൂണിറ്റിലെ മൂന്നു രോഗികകൾ രക്ഷപെട്ടതിനു പിന്നാലെയാണ് ഇപ്പോൾ ഇവിടുത്തെ സുരക്ഷാ പരിശോധന വീണ്ടും നടത്താൻ എച്ച്എസ്ഇ തീരുമാനിച്ചിരിക്കുന്നത്. സൈക്യാട്രിക് ആശുപത്രിയിലെ സുരക്ഷാ വീഴ്ചയെ തുടർന്നു മൂന്നു രോഗികൾ രക്ഷപെട്ട സംഭവം കഴിഞ്ഞ മേയിലാണ് ഗാർഡാ ലിംറികെ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തതു.
രാജ്യത്തെ ഏറ്റവും തിരക്കേറിയ സൈക്യാട്രിക് ആശുപത്രിയാണ് ലിംറിക്കെയിലേത്. ഇവിടെ സുരക്ഷാ പ്രശ്‌നങ്ങൾ രൂപപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ പരിശോധനകൾ ശക്തമാക്കാൻ അധികൃതർ ഇപ്പോൾ ആലോചിക്കുന്നത്.
അഞ്ചു രോഗികളെ ഒന്നിച്ചു പാർപ്പിക്കുന്ന യൂണിറ്റിൽ നിന്നാണ് ഇപ്പോൾ മൂന്നു രോഗികൾ രക്ഷപെട്ടിരിക്കുന്നത്. യൂണിറ്റ് 5 ബിയിലെ ബെഡ് നമ്പർ 45 ൽ നിന്നാണ് രോഗികൾ ഇപ്പോൾ രക്ഷപെട്ടിരിക്കുന്നത്.
ലിംറിക്കിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയിയുടെ മൈതാനത്ത് സ്ഥിതി ചെയ്യുന്ന സൈക്യാട്രിക് യൂണിറ്റിലാണ് ഇപ്പോൾ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതേ തുടർന്നാണ് എച്ച്എസ്ഇയുടെ സുരക്ഷാ വിഭാഗം ഇവിടെ പരിശോധന നടത്തിയിരിക്കുന്നത്. ഇവർ നടത്തിയ പരിശോധനയിൽ കൂടുതൽ വീഴ്ചകൾ കണ്ടെത്തിയാൽ കർശന നടപടികൾ ഉണ്ടാകും.