ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ചർച്ചിൽ പുതിയ നേതൃത്വം സ്ഥാനമേറ്റു.കൈക്കാരന്മാർ ആയി ബിനോയി കാച്ചപ്പിള്ളി, ആന്റോ ആന്റണി

ലീമെറിക്ക് :ലിമെറിക്ക് സെന്റ് മേരീസ് സിറോ മലബാർ ചർച്ചിൽ 2023 -2025 വർഷത്തേക്കുള്ള ഭരണസമിതി ചാർജെടുത്തു. കൈക്കാരന്മാർ ആയി ബിനോയി കാച്ചപ്പിള്ളി, ആന്റോ ആന്റണി എന്നിവരും ,സെക്രട്ടറി ആയി സിബി ജോണിയും ,പി .ആർ.ഒ ആയി സുബിൻ മാത്യൂസും ,21 പാരിഷ് കൗൺസിൽ അംഗങ്ങളും ആണ് ചാർജ്ജെടുത്തത്.

ശനിയാഴ്ച നടന്ന വിശുദ്ധ കുർബാന മദ്ധ്യേ ചാപ്ലയിൻ ഫാ.പ്രിൻസ് സക്കറിയ മാലിയിലിന്റെ സാന്നിധ്യത്തിൽ കൈക്കാരന്മാർ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദൈവവിശ്വാസത്തിൽ ഊന്നി നിന്നുകൊണ്ട് ലിമെറിക്ക് സീറോ മലബാർ ചർച്ചിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും, കൂടുതൽ ജനപങ്കാളിത്തത്തോടെ പ്രവർത്തിക്കാനും പുതിയ കമ്മിറ്റിക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നതായും ,കഴിഞ്ഞ രണ്ടുവർഷക്കാലം സ്തുത്യർഹമായ സേവനം നടത്തിയ കൈക്കാരന്മാർക്കും, കമ്മറ്റി അംഗങ്ങൾക്കും നന്ദി പറയുന്നതായും ഫാ.പ്രിൻസ് മാലിയിൽ അറിയിച്ചു.

Top