ജോമോന്‍ ജോസഫ്
ലിംറിക്ക് :അനുതാപത്തിന്റെയും അനുരഞ്ജനത്തിന്റെയും മഹനീയ സന്ദേശമുണര്‍ത്തുന്ന ദിവ്യരക്ഷകന്റെ പീഡാനുഭവത്തിന്റെ ഓര്‍മ്മയാചരിച്ചു കൊണ്ട് ലിംറിക്ക് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നോമ്പുകാല വാര്‍ഷിക ധ്യാനത്തിനും ശുശ്രൂഷകള്‍ക്കും മാര്‍ച്ച് 17 ന് (സെന്റ് പാട്രിക്‌സ് ദിനം) തുടക്കമാവും.17,18,19 തിയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നടത്തപ്പെടുന്ന ധ്യാനത്തിന് പ്രശസ്ത ധ്യാന ഗുരുവായ ഫാ.ജോബി കാച്ചപ്പിള്ളി വി സി (ഫൗണ്ടര്‍ ഡയറക്ടര്‍,ഡിവൈന്‍ റിട്രീറ്റ് സെന്റര്‍,ടോറോന്റോ,കാനഡ) നേതൃത്വം നല്കും.ലീംറിക്ക് ഡൂറോഡോയല്‍ സെന്റ് പോള്‍സ് സ്‌കൂളില്‍ വെച്ചാണ് ധ്യാനശുശ്രൂഷകള്‍ നടത്തപ്പെടുക.ധ്യാനദിവസങ്ങളില്‍ അനുരഞ്ജന ശുശ്രൂഷയ്ക്കുള്ള ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കും
വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് ഓശാന ഞായറാഴ്ച്ച (മാര്‍ച്ച് 20)ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് വിശുദ്ധ കുര്‍ബാനയോടെ തുടക്കമാവും.സെന്റ് പോള്‍സ് പള്ളിയില്‍ നടത്തപ്പെടുന്ന വിശുദ്ധവാര കര്‍മ്മങ്ങള്‍ക്ക് ഫാ.ജോസഫ് വെള്ളനാല്‍ മുഖ്യകാര്‍മികത്വം വഹിക്കും.പെസഹാ ദിന ശുശ്രൂഷകള്‍ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കുമ്പസാരം,തുടര്‍ന്ന് 3 മണിയ്ക്ക് വിശുദ്ധ കുര്‍ബാനയും കാല്‍കഴുകല്‍ ശുശ്രൂഷയും.ദു:ഖവെള്ളിയാഴ്ച്ച :രാവിലെ 9.30 മുതല്‍ പീഢാനുഭവ ശുശ്രൂഷകള്‍ ആരംഭിക്കും.തുടര്‍ന്ന് കുരിശിന്റെ വഴി ഈസ്റ്റര്‍ ഞായര്‍ ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ഉയര്‍പ്പ് തിരുന്നാള്‍ ശുശ്രൂഷകള്‍, തുടര്‍ന്ന് വി. കുര്‍ബാന. വിശുദ്ധവാരത്തിലെ എല്ലാ ശുശ്രൂഷകളിലേക്കും പ്രത്യേകമായി നടക്കുന്ന ധ്യാനത്തിലേക്കും എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ഫ്രാന്‍സീസ് നീലങ്കാവില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
പോമി (കൈക്കാരന്‍) 0894383917
റോബിന്‍ (കൈക്കാരന്‍) 0894485115