ലിമറിക് യൂണിവേഴ്‌സിറ്റിയിലെ കുട്ടികൾക്കു ലൈംഗിക രോഗം: മുന്നറിയിപ്പുമായി സർവകലാശാല അധികൃതർ

സ്വന്തം ലേഖകൻ

ഡബ്ലിൻ: ലിമിറിക്ക് യൂണിവേഴ്‌സിറ്റിയിലെ കുട്ടികൾ ലൈംഗികരോഗം പിടിപെടുന്നതിനെതിരെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്. ക്യാംപസിൽ ഗൊണേറിയ, ക്ലാമിഡിയ എന്നീ ലൈംഗിക രോഗങ്ങൾ വർദ്ധിച്ചിരിക്കുന്നതായാണ് അധികൃതർ അയച്ച ഇമെയിൽ സന്ദേശത്തിൽ പറയുന്നത്.
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം കാരണം പലർക്കും ഇത്തരം രോഗങ്ങൾ പിടിപെട്ടിട്ടുണ്ടെന്നാണ് ഇമെയിലിൽ പറയുന്നത്. രോഗലക്ഷണങ്ങളൊന്നും ഇതുവരെ ഉണ്ടാവാത്തവർക്കുപോലും രോഗം പിടിപെട്ടേക്കാമെന്നും ഇമെയിലിൽ മുന്നറിയിപ്പു നൽകുന്നു. സുരക്ഷിതമല്ലാത്ത സെക്‌സിൽ ഏർപ്പെട്ടവർ ഉടൻതന്നെ സ്ഥലത്തെ സ്റ്റുഡന്റ് ഹെൽത്ത് സെന്ററുമായോ കുടുംബഡോക്ടറുമായോ ബന്ധപ്പെടണമെന്നും സന്ദേശം പറയുന്നു.
വിദ്യാർത്ഥികളിൽ ലൈംഗികരോഗങ്ങൾ വർദ്ധിച്ചതുമായി ബന്ധപ്പെട്ട് എച്ച്എസ്ഇയുമായി ചർച്ചകൾ നടത്തുകയാണെന്ന് യൂണിവേഴ്‌സിറ്റി അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. ഓരോ കുട്ടികളെയും ലക്ഷ്യമിട്ട് ബോധവൽക്കരണ പരിപാടി നടത്തുമെന്നും യൂണിവേഴ്‌സിറ്റി അധികൃതർ പറഞ്ഞു.
കോർക്ക് യൂണിവേഴ്‌സിറ്റിയിലും കഴിഞ്ഞ വര്ഷം സമാനമായ അവസ്ഥ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷത്തെ സർവേ പ്രകാരം, സെക്‌സിലേർപ്പെടുന്ന 90% വിദ്യാർത്ഥികളും ലൈംഗികരോഗങ്ങളുണ്ടോ എന്ന് ഒരിക്കൽപ്പോലും ടെസ്റ്റ് നടത്താത്തവരാണ്.അയർലണ്ടിൽ ഗേ സെക്‌സ് മാരിയേജിന് നിയമാംഗീകാരം ലഭിച്ചതോടെ കൂടുതൽ പേർ അത്തരം സെക്‌സിൽ ഏർപ്പെടുന്നുണ്ടെന്ന് എച്ച് എസ് ഇ സംശയിക്കുന്നുണ്ട്.
അയർലണ്ടിലെ സ്വവർഗ രതിക്കാർക്കിടയിൽ എച്ച്‌ഐവി അടക്കമുള്ള ലൈംഗിക രോഗങ്ങൾ പെരുകുന്നതായി അടുത്തിടെ എച്ച് എസ് ഇ സ്ഥിതീകരിച്ചിരുന്നു. എച്ച്.എസ്.ഇയുടെ ഏറ്റവും പുതിയ റിപ്പോർട്ടായ ഹെൽത്ത് പ്രൊട്ടക്ഷൻ സർവെയ്‌ലൻസ് സെന്റർ (എച്ച്.പി.എസ്.സി) പ്രകാരം രാജ്യത്ത് എച്ച്‌ഐവി, സിഫിലിസ്, ഗൊണേറിയ എന്നീ ലൈംഗിക രോഗങ്ങളുള്ളവരുടെ എണ്ണം കുത്തനെ വർദ്ധിക്കുകയാണ്. കണക്കുകൾ ഇങ്ങനെ:
1. എച്ച്‌ഐവി ബാധിതരുടെ എണ്ണത്തിൽ 30% വർദ്ധന
2. സിഫിലിസ് ബാധിതരുടെ എണ്ണത്തിൽ 50% വർദ്ധന
3. പുരുഷന്മാരിലെ ഗൊണേറിയയിൽ 63% വർദ്ധന മയക്കുമരുന്നിലൂടെയും മറ്റും എച്ച്‌ഐവി പകരുന്നുണ്ടെങ്കിലും സ്വവർഗരതിക്കാരായ പുരുഷന്മാർക്കിടയിലാണ് പ്രധാനമായും രോഗം പടരുന്നതെന്നാണ് കണ്ടെത്തൽ. അതിനാൽത്തന്നെ ഇവർ നിർബന്ധമായും കോണ്ടം ഉപയോഗിക്കണം എന്ന് അധികൃതർ നിർദ്ദേശിക്കുന്നു. രോഗങ്ങളുണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധന നടത്തുന്നതും നല്ലതാണ്. അയർലണ്ടിലെ കോളജിൽ സ്വവർഗ ലൈംഗികത ഒരു സംസ്‌കാരമായി വളർന്നിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത വിദ്യാർത്ഥി പറഞ്ഞതായി ആർടിഇ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അധികൃതർ ഇത് കണ്ടില്ലെന്നു നടിക്കുന്നുവെന്നും ഒരു വിഭാഗം വിദ്യാർത്ഥികൾ ആരോപിക്കുന്നു.
സ്വവർഗവിവാഹങ്ങൾക്ക് ഭരണഘടനാ പ്രകാരം അനുകൂല നിലപാട് ലഭിച്ച് ഒന്നര വർഷം പിന്നിടുമ്പോൾ അയർലണ്ടിൽ ഗേ ആയി മാറുന്നവരുടെ എണ്ണം വർദ്ധിക്കുന്നുണ്ടെന്നും പഠനങ്ങളുണ്ട്. സ്വവർഗ വിവാഹത്തിന് നിയമസാധുത ലഭിച്ചത് കൂടുതൽ ആളുകളെ സ്വവർഗവിവാഹത്തിനും സെക്ഷ്യാലിറ്റി പരസ്യമായി പ്രകടിപ്പിക്കുന്നതിനും ,പ്രദർശിപ്പിക്കുന്നതിനും കാരണമാക്കി. യുവാക്കളാണ് ഗേ ആകാൻ മുമ്പോട്ട് വരുന്നതിൽ കൂടുതൽ.എൽ.ജി.ബി.ടി. യൂത്ത് ഓർഗനൈസേഷൻ നടത്തിയ സർവ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
സ്‌കൂൾ തലത്തിൽ പോലും ഇപ്പോൾ സ്വവർഗ ഗ്രൂപ്പുകൾ പ്രവർത്തനനിരതമാണ്.സ്‌കൂൾ വിദ്യാർഥികളെ ആകർഷിച്ചു സംഘത്തിൽ ചേർക്കാനുള്ള മുതിർന്നവരുടെ സ്‌ക്വാഡുകൾ പോൺ വീഡിയോകൾ, ഗെയിമുകൾ,ചാറ്റിങ്,മയക്കുമരുന്നുകൾ എന്നിവ വഴിയാണ് കുട്ടികളുടെ സംഘത്തെ ആകർഷിക്കുന്നതെന്നു പഠനങ്ങൾ വെളിപ്പെടുത്തുന്നു.മാതാപിതാക്കളുടെ ശ്രദ്ധ ശരിക്കും ലഭിക്കാത്ത കുട്ടികളെ പ്രധാനമായും ലക്ഷ്യമിടുന്ന ഇവരുടെ ആശയവിനിമയം പ്രധനമായും മൊബൈൽ ചാറ്റിങിൽ കൂടിയാണ്.
ഗേ ആകുന്നവരുടെ കണക്കുകൾ ആരെയും ഞെട്ടിക്കുന്നതാണ്. ബിലോങ് ട എന്ന ഓർഗനൈസേഷൻ 14 നും 23നും ഇടയിൽ പ്രായമുള്ള 1300 ഓളം പേരിലാണ് സർവ്വേ നടത്തിയിരുന്നത്. നിയമസാധുത ലഭിച്ചതോടെ തങ്ങളുടെ സെക്ഷ്യാലിറ്റിയെക്കുറിച്ച് മറ്റുള്ളവരോട് പറയാൻ ആത്മവിശ്വാസമുണ്ടായി എന്നാണ് സർവ്വേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും പറയുന്നത്.
1082 സ്വവർഗവിവാഹങ്ങളാണ് കഴിഞ്ഞ വർഷത്തിനുള്ളിൽ ഡബ്ലിനിൽ മാത്രം നടത്തപ്പെട്ടത്. ഇതിൽ 450 എണ്ണവും ഡബ്ലിൻ 2 ഏരിയായിൽ ആയിരുന്നു.സ്വവർഗ വിവാഹം നടത്താൻ അനുവദിക്കാത്ത രാജ്യങ്ങളിൽ നിന്നുള്ളവർ അയർലണ്ടിൽ ഇത്തരത്തിൽ വിവാഹിതരാവാൻ എത്തുന്നുണ്ട്.
അതേ സമയം അയർലണ്ടിലുള്ള എൽ.ജി.ബി.ടി. കമ്മ്യൂണിറ്റികൾക്കിടയിൽ നടത്തിയ പഠനത്തിൽ ഇവർക്ക് സാമൂഹികമായും സാംസ്‌കാരികവുമായ അരക്ഷിതാവസ്ഥ അനുഭവിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത്തരക്കാരിൽ മദ്യപാനം,മയക്കുമരുന്നിന്റെ ഉപയോഗം,അമിത കുറ്റബോധം,ഇവയുടെയൊക്കെ ഫലമായി ആത്മഹത്യാ പ്രവണത എന്നിവയും കണ്ടുവരുന്നു.നിയമവിധേയമാക്കിയത് വഴി സ്വവർഗരതിക്കാർ കൂടുതൽ സ്വാതന്ത്ര്യമുള്ളവർ ആയെങ്കിലും വരും വർഷങ്ങളിൽ ഇവരുടെ ക്ഷേമത്തിനും’പുനരധിവാസത്തിനും’കൂടുതൽ തുക വകയിരുത്തേണ്ടി വരുമെന്നാണ് എച്ച് എസ് ഇ തന്നെ ഇപ്പോൾ സമ്മതിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top