ഇമലയാളിയുടെ സാഹിത്യ അവാര്‍ഡ് ഡോ.എ.കെ.ബി.പിള്ള, കാരൂര്‍ സോമന്‍, തമ്പി ആന്റണി, ലൈല അലക്‌സ്, വാസുദേവ് പുളിക്കല്‍, ജോര്‍ജ് തുമ്പയില്‍ എന്നിവര്‍ക്ക്

ന്യുയോര്‍ക്ക്: ഇമലയാളിയുടെ പ്രഥമ സാഹിത്യ അവാര്‍ഡ് പ്രഖ്യാപിച്ചു. ഡോ. എ.കെ.ബി. പിള്ള (സമഗ്ര സംഭാവന); കാരൂര്‍ സോമന്‍, ബ്രിട്ടന്‍ (പ്രവാസി സാഹിത്യ അവാര്‍ഡ്); തമ്പി ആന്റണി (കവിത); ലൈല അലക്‌സ് (ചെറുകഥ); വാസുദേവ് പുളിക്കല്‍ (ലേഖനം); ജോര്‍ജ് തുമ്പയില്‍ (ജനപ്രിയ എഴുത്തുകാരന്‍) എന്നിവര്‍ക്കാണു അവാര്‍ഡ്.

പ്രത്യേക അംഗീകാരങ്ങള്‍: സരോജ വര്‍ഗീസ്, (സഞ്ചാര കുറിപുകള്‍); ജി. പുത്തന്‍കുരിശ് (ഖലീല്‍ ജിബ്രാന്റെ കവിതകളുടെ വിവര്‍ത്തനം)

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതാദ്യമായി, കൃത്യമായി പറഞ്ഞാല്‍ 17 വര്‍ഷത്തിനിടയില്‍, ഇമലയാളി നല്‍കുന്ന അവാര്‍ഡ് ആണിത്. പോയവര്‍ഷം ഇമലയാളിയില്‍ എഴുതിയ സൃഷ്ടികള്‍ മാത്രം കണക്കിലെടുത്താണ് പത്രാധിപസമിതി അവാര്‍ഡ് നിര്‍ണ്ണയിച്ചത്.

മാര്‍ച്ചില്‍ (തിയ്യതി പിന്നീട് അറിയിക്കുന്നതാണ്) ന്യുയോര്‍ക്കില്‍ സംഘടിപ്പിക്കുന്ന പൊതു ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ഇതോടോപ്പം സാഹിത്യകാരന്മാരും മാധ്യമ പ്രവര്‍ത്തകരും സംഘടനാ നേതാക്കളും പങ്കെടുക്കുന്ന സെമിനാറും സംവാദവും നടത്തും.

അവാര്‍ഡുകളോടും പൊതു പരിപാടികളോടും ഇമലയാളി ഇതേ വരെ പ്രത്യേക ആഭിമുഖ്യമൊന്നും കാട്ടിയിട്ടില്ല. ഇമലയാളിയില്‍ പ്രസിദ്ധീകരിച്ച മികച്ച രചനകള്‍ എഴുതിയവരെ ജനകീയ വോട്ടെടുപ്പിലൂടെ തെരെഞ്ഞെടുത്തു ആദരിക്കുമെന്ന് 2014ല്‍ അറിയിപ്പു നല്‍കുകയുണ്ടായി. എന്നാല്‍ കാര്യമായ പ്രതികരണമൊന്നും വായനക്കാരില്‍ നിന്ന് ഉണ്ടായില്ല. അതിനാല്‍ അവാര്‍ഡ് പരിപാടി വേണ്ടെന്നു വച്ചു.

എങ്കിലും പല സാഹിത്യ കുതുകികളും എഴുത്തുകാരും ഇത്തരമൊരു പരിപാടി നല്ലതായിരിക്കുമെന്നു ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണു പത്രാധിപ സമിതി ഏതാനും സ്വതന്ത്ര എഴുത്തുകാരുടെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ച് അവാര്‍ഡിനര്‍ഹരായവരെ നിര്‍ണയിച്ചത്.

അമേരിക്കന്‍ മലയാളികള്‍ക്ക് തത്സമയം നാട്ടിലേയും ഇവിടത്തേയും വാര്‍ത്തകള്‍ എത്തിക്കുന്നതിനോടൊപ്പം തന്നെ ഇമലയാളി മറ്റനേകം പംക്തികളും വായനക്കാര്‍ക്കായി ഒരുക്കികൊണ്ടിരിക്കുന്നു. അതില്‍ അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയും പുരോഗതിയും ഇമലയാളിയുടെ മുഖ്യ ലക്ഷ്യങ്ങളില്‍ ഒന്നാണ്.

സാഹിത്യ കൃതികള്‍ സമൂഹത്തിന്റെ കണ്ണാടിയാണ്. എഴുത്തുകാര്‍ അവരുടെ രചനകളിലൂടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക തലങ്ങളില്‍ മാറ്റങ്ങളുണ്ടാക്കുന്നു. വായനക്കാരില്ലെന്ന പരാതിയുണ്ടായിട്ടും സാഹിത്യ വാസനയുള്ള അമേരിക്കന്‍ മലയാളികള്‍ എഴുതുന്നു. അവരെ പ്രോത്സാഹിപ്പിക്കേണ്ടത് സാഹിത്യത്തിനു വില കല്പിക്കുന്ന പ്രസിദ്ധീകരണമെന്ന നിലയില്‍ ഇമലയാളിയുടെ കടമയായി കരുതുന്നു. അതനുസരിച്ച് 2015ല്‍ ഇമലയാളിയില്‍ പ്രസിദ്ധീകരിച്ച രചനകളെ വിലയിരുത്തുകയാണു ചെയ്തത്.

സമഗ്രസാഹിത്യ സംഭാവനയ്ക്കുള്ള അംഗീകാരം ലഭിച്ച ഡോ.എ.കെ.ബി പിള്ള ആറു പതിറ്റാണ്ടിലേറെയായി സാഹിത്യ സപര്യ നടത്തുന്നു. ഇരുപത്തിയൊന്നാം വയസ്സില്‍ ആദ്യനോവല്‍ പ്രസിദ്ധീകരിച്ചു. കേരളത്തിലായിരുന്നപ്പോള്‍ എഴുത്തു കൊണ്ടാണു ജീവിച്ചിരുന്നതെന്നു അദ്ദേഹം പറഞ്ഞിട്ടുണ്ട്.

കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായിരുന്ന അദ്ദേഹം നരവംശ ശാസ്ത്രഞ്ജനും ചിന്തകനും പ്രഭാഷകനുമാണു. ഭാര്യ പ്രൊഫ. ഡോണാ പോമ്പ പിള്ള

പ്രവാസി സാഹിത്യ അവാര്‍ഡ് ലഭിച്ച കാരൂര്‍ സോമന്‍ ബ്രിട്ടനിലാണു താമസം. അദ്ദേഹം കൈവയ്ക്കാത്ത സാഹിത്യ രംഗങ്ങളില്ല. ഈയിടെ അദ്ധേഹത്തിന്റെ ഇംഗ്ലീഷ് നോവല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വച്ച് കേരള ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പ്രകാശനം ചെയ്യുകയുണ്ടായി. നോവലുകളും മറ്റു ക്രുതികളുമായി രണ്ടു ഡസനിലേറെ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. പ്രവാസി ആയതിനാല്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാന്‍ വൈകുന്നുണ്ടൊ എന്നു സംശയം. വലിയ നേട്ടങ്ങള്‍ കൈവരിക്കുകയും കൂടുതല്‍ ഈടുറ്റ ക്രുതികള്‍ നല്‍കി മലയാളിയുടേ ജീവിതത്തെ അദ്ധേഹം ഇനിയും സമ്പന്നമാക്കുകയും ചെയ്യുമെന്നുറപ്പ്.

ലോകമെമ്പാടുമുള്ള എഴുത്തുകാര്‍ ഇമലയാളിയില്‍ എഴുതുന്ന പശ്ചാത്തലത്തില്‍ സാഹിത്യ രംഗത്തു വലിയ സംഭാവനകള്‍ നല്‍കിയ പ്രവാസി സാഹിത്യകാരനെയും ആദരിക്കുന്നത് ഉചിതമെന്നു കരുതി. വരുംകൊല്ലങ്ങളില്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും ഇമലയാളിക്കു വേണ്ടി എഴുതുന്ന എഴുത്തുകാരുടെ രചനകള്‍ അംഗീകാരത്തിനായി പരിഗണിക്കും.

ജനപ്രിയ എഴുത്തുകാരനായി ആദരിക്കുന്ന ജോര്‍ജ ്തുമ്പയില്‍ കൈവയ്ക്കാത്ത സാഹിത്യ മേഖലകളുണ്ടോ എന്നു സംശയം. അദ്ദേഹം ഇപ്പോള്‍ കേരളത്തിലെ മുക്കും മൂലയുംസഞ്ചരിച്ച ്എഴുതുന്ന സഞ്ചാര സാഹിത്യം കേരളത്തെ ശരിക്കും അറിയാന്‍ ഉപകരിക്കുന്ന അപൂര്‍വ വിഞ്ജാന ഭണ്ഡാഗാരമാണ്. അതേസമയം ലളിതമായ വായനാനുഭവും പ്രദാനം ചെയ്യുന്നു. ഹാസ്യസാഹിത്യം, പത്രപ്രവര്‍ത്തനം, ടി.വി. പരിപാടി അവതാരകന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്.

കവിതക്കു അവാര്‍ഡ് ലഭിച്ച തമ്പി ആന്റണി ബഹുമുഖപ്രതിഭയാണ്. ജോലികൊണ്ട് എഞ്ചിനിയറായ അദ്ദേഹം കഥ, കവിത, ലേഖനങ്ങള്‍ എന്നിവ നിരന്തരം എഴുതുന്നു. ഇതിനു പുറമേ സിനിമാനടനും നിര്‍മ്മാതാവുമാണ്.
പരിഗണിക്കപ്പെട്ട മറ്റ് കവിതകള്‍ ഇവയാണ്: ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ (നിരവധി കവിതകള്‍); പൈങ്കിളികള്‍ പാടുമ്പോള്‍: പ്രൊഫ. (ഡോക്ടര്‍) ജോയ് ടി.കുഞ്ഞാപ്പു, ഡി.എസ്.സി, പി.എച്.ഡി; മൗനനൊമ്പരം: ബിന്ദു ടിജി

ലേഖനത്തിനു പനമ്പില്‍ ദിവാകരന്‍ സ്മാരക സൂര്യ അവാര്‍ഡ് നേടിയ വാസുദേവ് പുളിക്കല്‍ സ്വതന്ത്ര ചിന്തകളും തനതായ ആശയങ്ങളുമാണു എഴുത്തില്‍ ചിത്രീകരിക്കുന്നത്. അതാണു അദ്ദേഹത്തെ മറ്റുള്ളവരില്‍നിന്നു വ്യത്യസ്ഥനാക്കുന്നതും.
ജോസഫ് പടന്നമാക്കലിന്റെ നിരവധി ലേഖനങ്ങളും പരിഗണനയില്‍ വന്നു.
എഴുത്തുകാരനും ചിന്തകനുമായിരുന്ന അന്തരിച്ച പനമ്പില്‍ ദിവാകരന്റെ പേരില്‍ അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്.

കഥക്കു അവാര്‍ഡ് നല്‍കുന്ന കാര്യം പറഞ്ഞപ്പോള്‍ വേണ്ട എന്നായിരുന്നു ലൈല അലക്‌സിന്റെ പ്രതികരണം. ജനക്കൂട്ടത്തില്‍ നിന്നുമകന്നു തന്റേതായ ലോകത്തു ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന എഴുത്തുകാരിയാണവര്‍. ആഴത്തിലുള്ള സൃഷ്ടികളിലൂടെയാണു അവര്‍ ശ്രദ്ധേയയാകുന്നത്.
പരിഗണിക്കപ്പെട്ട മറ്റ് കഥകള്‍: ശരിത്തെറ്റുകള്‍: മുരളി ജെ നായര്‍, ഫിലഡല്‍ഫിയ; ഗലീലായില്‍ ഒരു സൂര്യോദയം: ബാബു പാറയ്ക്കല്‍, ന്യൂയോര്‍ക്ക്

അമേരിക്കയിലെ ആദ്യകാല എഴുത്തുകാരില്‍ ഒരാളാണു സരോജാ വര്‍ഗീസ്. പല സാഹിത്യമേഖലകളൂം ആദ്യമായി ഇവിടെ അവതരിപ്പിച്ചത് അവരാണ്. വിവിധ സാഹിത്യ ശഖകളില്‍ അവര്‍ തനതായ സംഭാവനകള്‍ നല്‍കുകയും ചെയ്തു.

കവിയും ലേഖന കര്‍ത്താവുമാണു ജി. പുത്തങ്കുരിശ്. അദ്ദേഹത്തിന്റെ കവിതകള്‍ മലയാള കവിതാ ശാഖക്കു മുതല്‍ക്കൂട്ടാണു.

അവാര്‍ഡ് ജേതാക്കളുടേ സാഹിത്യ സംഭാവനകള്‍ വിശകലനം ചെയ്യുന്ന ഫീച്ചറുകള്‍ പിന്നാലെ പ്രസിദ്ധീകരിക്കുന്നതാണ്.

Top