പ്രസിദ്ധീകണത്തിന് : വര മുറിച്ചുകടക്കുന്ന വായനകൾ

സ്വന്തം ലേഖകൻ

റിയാദ്: ഒന്നര വർഷമായി റിയാദിൽ വായനയും സർഗ്ഗസംവാദവും സജീവമാക്കിയ ചില്ല സർഗവേദി അതിന്റെ വായനാനുഭവങ്ങളിലേക്കുള്ള തിരനോട്ടം നടത്തി. ‘വര മുറിച്ചുകടക്കുന്ന വായനകൾ’ എന്ന ശീർഷകത്തിൽ ബത്ഹയിലെ ശിഫാ അൽ ജസീറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സർഗ്ഗസംവാദത്തിന്  എം.ഫൈസൽ തുടക്കം  കുറിച്ചു.  നിശ്ചിതമായ ഋജുരേഖാ വായനയിൽ നിന്ന് കൽപ്പിത വായനയുടെ വര മുറിച്ചു കടക്കുന്ന വായനകൾ ചില്ല നടത്തിയിട്ടുണെന്ന് പൊതു അഭിപ്രായം ഉണ്ടായി. വായിച്ച പുസ്തകങ്ങളും അവതരണരീതിയും അതിന്റെ വൈവിദ്ധ്യവും ചർച്ചാവിഷയമായി. വായനയെ കൂടുതൽ വ്യത്യസ്തമായ സർഗ്ഗാവിഷ്ക്കാരങ്ങളിലേക്ക് വികസിപ്പിക്കാനും വായനയെ സ്വന്തമായ അനുഭവമാക്കിയെടുക്കാനും കൂടുതൽ സജീവവും ക്രിയാത്മകവുമായ ഇടപെടലുകൾ ആവശ്യമാണെന്ന നിർദ്ദേശം അംഗീകരിക്കപ്പെട്ടു.
എങ്ങനെ വായിക്കണമെന്നതല്ല,  വായിക്കുന്നതിലും വായനയിൽ നിന്ന് രൂപപ്പെടുന്ന ഭാവുകത്വത്തിലും തിരിച്ചറിവിലും വായനക്കാരൻ ഉണ്ടാകണമെന്നതാണ് പ്രധാനമായ കാര്യം. അങ്ങനെയാണ് വെറും വായനകളിൽ നിന്ന് അർത്ഥപൂർണ്ണമായ വായനകളിലേക്ക് നമുക്ക് വികസിക്കാനാവൂ എന്ന് എം.ഫൈസൽ പറഞ്ഞു.
ഇഖ്ബാൽ കൊടുങ്ങല്ലൂർ, വിജയകുമാർ, വിജയകുമാർ.എൻ, ഷമീം  താളാപ്രത്ത്, ആർ. മുരളീധരൻ, സക്കീർ വടക്കുംതല, മുഹമ്മദ് ഉള്ളിവീട്ടിൽ, മൻമോഹൻ .സി.വി, ഫൈസൽ കൊണ്ടോട്ടി, നൗഫൽ പൂവകുറിശ്ശി, ആർ, സുരേഷ് ബാബു, ശിഹാബുദ്ദീൻ കുഞ്ചിസ്, നജ്മ, റഹീം സ്രാമ്പിക്കൽ, നൗഷാദ് കോർമത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
നജിം കൊച്ചുകലുങ്ക്, റഫീഖ് പന്നിയങ്കര, ഡോ.സജിത്, നിബു പി വർഗീസ്, സംഗീത, സഫ്തർ, അഭിലാഷ്, രാജൻ,  ബഷീർ, ഷാജി റസാഖ്, ബഷീർ, ഷമീർ കുന്നുമ്മൽ, അഖിൽ, നിഷാല്‍, ഋഷികേശ്, ഫാത്തിമ സഹ്‌റ എന്നിവർ സംബന്ധിച്ചു.
ഫോട്ടോ: ചില്ല സർഗവേദിയുടെ സംവാദം ‘വര മുറിച്ചുകടക്കുന്ന വായനകൾ’ എം.ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു.
Top