ലണ്ടന്‍ ഹൈക്കോടതിയില്‍ നിന്ന് വിചിത്രമായ ഒരു കേസിന്റെ വിധിഇക്കഴിഞ്ഞ ദിവസം പുറത്ത് വന്നു. കോടീശ്വരനായ ഭര്‍ത്താവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടയില്‍ കിടക്കയില്‍നിന്ന് വീണ് നട്ടെല്ലിന് പരിക്ക് പറ്റി അരയ്ക്ക് താഴോട്ട് തളര്‍ന്നുപോയ ക്ലെയര്‍ ബബ്‌സ്ബി നല്‍കിയിരുന്ന നഷ്ടപരിഹാരക്കേസിലായിരുന്നു കോടതിവിധി.
വന്‍തുക മുടക്കി വാങ്ങിയ കിടക്കയില്‍നിന്ന് വീണതാണ് തന്റെ ദുരന്തത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി കിടക്കനിര്‍മ്മാണ കമ്പനിയ്‌ക്കെതിരെ നല്‍കിയ കേസില്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നായിരുന്നു കോടതിയുടെ തീരുമാനം.46കാരിയായ പരാതിക്കാരി അറിയപ്പെടുന്ന ബ്യൂട്ടിഷന്‍കൂടിയായിരുന്നു. പുതിയതായി വാങ്ങിയ കിംഗ് സൈസ് ഡബിള്‍ ദിവാന്‍ എന്ന വിഭാഗത്തിലെ കിടക്കയില്‍നിന്നാണ് ക്ലെയര്‍ തെറിച്ചുവീണത്. 2013ലായിരുന്നു സംഭവം. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ക്ലെയര്‍ അന്നുമുതല്‍ വീല്‍ച്ചെയറിലാണ്.
നാലുകുട്ടികളുടെ അമ്മയായ ഇവര്‍ 50 ലക്ഷം രീപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. കിടക്കയിലെ ഹുക്കുകള്‍ തമ്മില്‍ ശരിയായ രീതിയില്‍ അടുപ്പിക്കാത്തതാണ് താന്‍ വീഴാന്‍ കാരണമെന്നായിരുന്നു ക്ലെയറിന്റെ ആരോപണം. ലണ്ടനിലെ പ്രമുഖ കിടക്കനിര്‍മ്മാതാക്കളായ ബെര്‍ക്ക് ഷിയര്‍ ബെഡ് കമ്പനിയായിരുന്നു കിടക്ക നിര്‍മ്മിച്ചത്. പക്ഷേ, ഇത്തരം കിടക്കകളില്‍ മറ്റൊന്നിന് പോലും ഇതിന് മുമ്പ് അപകടസാദ്ധ്യത ഉള്ളതായി തിരിച്ചറിഞ്ഞിട്ടില്ലെന്ന് പറഞ്ഞാണ് കോടതി നഷ്ടപരിഹാരം നിഷേധിച്ചത്.