നഗ്‌ന റെസ്റ്റോറന്റിലേയ്ക്ക് ആരാധകരുടെ ഒഴുക്ക്; അഥിതികളും പരിചാരകരും നഗ്നര്‍….

ലണ്ടന്‍: ലണ്ടനില്‍ തുടങ്ങാനിരിക്കുന്ന നഗ്‌ന റെസ്റ്റോറന്റ് ബുന്യാദിയിലേക്ക് പ്രവേശനത്തിന് കാത്തിരിക്കുന്നവരുടെ എണ്ണം 30,000ത്തിലേക്ക് .ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വരുന്ന ഘട്ടത്തില്‍ വെറും 5000 പേര്‍ മാത്രമായിരുന്നു വെയിറ്റിംഗ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ദിവസം തോറും തങ്ങളുടെ റെസ്‌റ്റോറന്റിലേക്ക് പ്രവേശനം കാത്ത് മെയില്‍ അയക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്ന് ഉടമകള്‍ അറിയിച്ചു.

ഏറ്റവുമൊടുവില്‍ പരിശോധിക്കുമ്പോള്‍ 28,350 പേര്‍ തങ്ങളുടെ മെയില്‍ അഡ്രസ് ബുന്യാദിയുടെ വെയിറ്റിംഗ് ലിസ്റ്റില്‍ ചേര്‍ത്തതായാണ് കാണുന്നത്. എന്നാല്‍ 42 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം മാത്രമേ റെസ്റ്റോറന്റില്‍ ഉണ്ടാകൂ.
പ്രകൃതിയിലേക്ക് മടങ്ങിപ്പോകുക എന്ന ആശയവുമായാണ് ബുന്യാദി എന്ന റെസ്‌റ്റോറന്റ് ലണ്ടനിലെത്തുന്നത്. അതിഥികളും പരിചാരകരും പൂര്‍ണ്ണ നഗ്‌നരായിരിക്കുമെന്നതാണ് ഈ റെസ്‌റ്റോറന്റിന്റെ പ്രത്യേകത. ഇത് ഓപ്ഷണലാണെന്നും റെസ്‌റ്റോറന്റ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൈദുതി ഉപയോഗിച്ചുള്ള വെളിച്ച സംവിധാനങ്ങള്‍ ഉപയോഗിക്കാത്ത ഈ റെസ്‌റ്റോറന്റില്‍ മൊബൈല്‍ ഫോണുകള്‍ പോലും കയറ്റാന്‍ കഴിയില്ല. വിറകടുപ്പുകളില്‍ പാകം ചെയ്ത ഭക്ഷണമായിരിക്കും ഇവിടെ വിളമ്പുക. കൈ ഉപയോഗിച്ച് കളിമണ്ണില്‍ നിര്‍മിച്ച പാത്രങ്ങളിലായിരിക്കും പാചകവും ഭക്ഷണം വിളമ്പുന്നതും.

രാസവസ്തുക്കളോ മാലിന്യങ്ങളോ കൃത്രിമ നിറങ്ങളോ എന്തിന്, വൈദ്യുതിയോ ഗ്യാസോ ഫോണോ വസ്ത്രങ്ങളോ ഇല്ലാതെ തികച്ചു പ്രകൃതിയോടിണങ്ങിയുള്ള ഒരു രാത്രി നിങ്ങള്‍ക്ക് സമ്മാനിക്കുമെന്നതാണ് റെസ്‌റ്റോറന്റിന്റെ വാഗ്ദാനം. ലോലിപോപ് കമ്പനിയാണ് ഈ ആശയത്തിനു പിന്നില്‍. ജൂണില്‍ സെന്‍ട്രല്‍ ലണ്ടനില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന റെസ്റ്റോറന്റ് മൂന്നു മാസം മാത്രമേ പ്രവര്‍ത്തിക്കൂ.

Top