ഡബ്ളിന്‍ : അയര്‍ലന്‍ഡിലെ പ്രശസ്തമായ മദ്യനിര്‍മ്മാണ കമ്പനിയിലേക്ക് ബിയര്‍ ടെസ്റ്ററെ ആവശ്യമുണ്ട്. മതിയാവോളം ബീര്‍ കുടിക്കാം .ഭക്ഷണവും സൗജന്യം .അയര്‍ലന്‍ഡിലെ ലണ്ടന്‍ടെറി പ്രദേശത്തെ ഒരു മദ്യനിര്‍മ്മാണ കമ്പനി ഡെറി ജേണലില്‍ ബിയര്‍ ടെസ്റ്ററെ ആവശ്യമുണ്ടെന്ന പരസ്യം നല്‍കിയിരുന്നു. എല്ലാ മാസവും വാഹനങ്ങളില്‍ എത്തുന്ന 40 ചരക്ക് ബിയര്‍ കുടിച്ച് അവയുടെ രുചി വൈവിധ്യങ്ങള്‍ വിലയിരുത്തി കമ്പനിക്ക് റിപ്പോര്‍ട്ട് കൈമാറണമെന്നതാണ് ടെസ്റ്ററുടെ പ്രധാന ജോലി എന്ന് പത്രപ്പരസ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്.
പല തരത്തിലുള്ള രുചികള്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിവുള്ളവരെയാണ് കമ്പനി അന്വേഷിക്കുന്നത്. തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനവും കമ്പനി നല്‍കുന്നുണ്ട്. പത്രത്തില്‍ പരസ്യം നല്‍കിയതിനു ശേഷം 137 ഉദ്യോഗാര്‍ത്ഥികള്‍ കമ്പനിക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് സിഇഒ അറിയിച്ചു.
എന്നാല്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ശമ്പളം നല്‍കാന്‍ കമ്പനി ഒരുക്കമല്ല, മറിച്ച് സൗജന്യവും ഭക്ഷണവും രാവിലെയും വൈകീട്ടും താമസ സ്ഥലത്ത് നിന്നും കൊണ്ടു വരാനും തിരിച്ചെത്തിക്കാനും കമ്പനി ഒരുക്കമാണ്.