കിസ്സാൻ തോമസ് പിആർഒ
അയർലൻഡ് സീറോ മലബാർ ചാപ്ലൈൻസിയുടെ പത്താം വർഷം ആചരിക്കുന്ന ഈ അവസരത്തിൽ പുതിയ രണ്ട് വൈദികരുടെ സേവനംകൂടി സഭക്ക് ലഭിക്കുന്നു. ആർദ്രഡാഹ് ആൻഡ് കോൺമാക്കോയിൻസ് രൂപതയിലെ സെന്റ്‌മെൽസ് കത്തീഡ്രൽ ലോങ് ഫോർഡിൽ സേവനം ചെയ്യാൻ കേരളത്തിലെ എംസിബിഎസ് മിഷനറി സഭാംഗമായ ഫാ. റെജി കുരിയനെ ബിഷപ്പ് ഫ്രാൻസിസ് ഡെഫി നിയമിച്ചു. ലോങ്‌ഫോർഡ് ഏരിയയിലെ സീറോ മലബാർ സഭാ വിശ്വാസികളുടെ ആത്മീയ ശുശ്രൂഷകളും നടത്തുവാൻ നിദ്ദേശങ്ങൾ നൽകിക്കൊണ്ടാണ് ചാപ്ലിൻ ആയി നിയമിച്ചിരിക്കുന്നത്. പാലാ രൂപതയിലെ മാൻവെട്ടം ഇടവകാംഗമായ ഫാ. റെജി, എംസിബിഎസ് സഭയുടെ പൂന സോളാപ്പൂർ സെന്റ് ജോസഫ് സിബിഎസ് സി സ്‌കൂൾ പ്രിൻസിപ്പൽ ആയി സേവനം അനുഷ്ഠിച്ചുവരവേയാണ് പുതിയ സേവന മേഖലയായ ലോങ്‌ഫോർഡിൽ എത്തിയിരിക്കുന്നത്.
ലിമെറിക് ഇടവകയിൽ സേവനം ചെയ്യാനായി ബിഷ്പ്പ് ബ്രൻഡൻ ലെഫി ഫാ. റോബിൻ തോമസിനെ നിയമിച്ചു. ലിമറിക് ഏരിയയിലെ സീറോ മലബാർ സഭാ വിശ്വാസികളുടെ ആത്മീയ ശുശ്രൂഷകളും നടത്തുവാൻ നിദ്ദേശങ്ങൾ നൽകിക്കൊണ്ടാണ് ചാപ്ലിൻ ആയി നിയമിച്ചിരിക്കുന്നത്. കാഞ്ഞിരപ്പിള്ളി സ്വദേശി ആയ ഫാ. റോബിൻ , തെക്കേലി സീറോ മലബാർ രൂപതയിൽ സേവനം ചെയ്തുവരവേആണ് പുതിയ സേവനമേഖലയായ ലീമെറിക്കിൽ എത്തിച്ചേർന്നത്.
ചാപ്ലൈൻസ് ആയി നിയമിക്കപ്പെട്ട ഫാ. റെജി കുരിയൻ , ഫാ. റോബിൻ തോമസ് എന്നിവർക്ക് സ്‌നേഹപൂർവ്വകമായ സ്വാഗതവും പ്രാർത്ഥനാശംസകളും നേരുന്നതായി അയർലൻഡ് സീറോ മലബാർ കോർഡിനേറ്റർ മോൺസിഞ്ഞോർ ആന്റണി പെരുമായൻ അറിയിച്ചു.